സിൽവർ ലൈൻ : ഭീതി ഒഴിയുന്നില്ല !




പശ്ചാത്തല സൗകര്യത്തിനായി(യാത്ര)അവിശ്വസനീയമായ തുക കടമെടുത്തു ചെലവാക്കാൻ ഉദ്ദേശിച്ച സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ കേരള സർക്കാരിനെ പോലെ റെയിൽ മന്ത്രാലയവും ദക്ഷിണ റെയിൽവെ വിഭാഗവും തയ്യാറല്ല എന്ന് സൂചിപ്പിക്കുന്നതാണ് പുതിയ വാർത്തകൾ .

 

 

ഇന്ത്യൻ റെയിൽ വകുപ്പിന്റെ സഹകരണത്തൊടെ മാത്രമെ  കേരള സർക്കാരിന്റെ ഉടമസ്ഥതയിലെ റെയിൽ സംവിധാനം നടപ്പിലാക്കാൻ കഴിയൂ.ഇത്തരം വിഷയങ്ങളിൽ എല്ലാ കക്ഷി യിലുമുള്ളവർക്ക് സമാന നിലപാടുകളാണ്.

 

വൻകിട പദ്ധതികളും കൊട്ടിഘോഷിക്കുന്ന വാഗ്ദാനങ്ങളും പരാജയം ഏറ്റുവാങ്ങുന്ന സാഹചര്യവും കേരളത്തിന് സുപരി ചിതമാണ്.വല്ലാർപാടം മുതൽ കല്ലടയും വിവിധ ജല സേചന പദ്ധതികളും തെളിവുകളാണ്.

 

 

കേരള വികസനത്തിൽ ഏറ്റവും അധികം ചർച്ച ചെയ്തു വരുന്ന 7525 കോടി രൂപയുടെ വിഴിഞ്ഞം അന്തർദേശീയ ടെർ മിനൽ പദ്ധതിയിൽ ഭരണ-പ്രതിപക്ഷ കക്ഷികളുടെ നിലപാടു കൾ സുവ്യക്തമാണ്.Viability Gap fund(നഷ്ടത്തിലാകും എന്നു റപ്പുള്ള പദ്ധതി)40% അംഗീകരിച്ച പദ്ധതി,വല്ലാർപാടം കണ്ടെ യ്നർ ടെർമിനലിന്റെ ഗതിയിലാകും എത്തിച്ചേരുക എന്ന് വസ്തുതകൾ പറയുന്നു.

 

റിയൽ എസ്റ്റേറ്റ് വ്യവസായമായി തുറമുഖ പദ്ധതിയെ അവത രിപ്പിക്കുക,അതിനായി ഗൗതം അദാനിക്കു ഭൂമി വിട്ടു കൊടു ക്കുക.ലാഭം അദാനിക്കും ബാധ്യത കേരളത്തിനും എന്ന കരാ റിന് 60 വർഷം മുതൽ 80 വർഷം വരെ ദൈർഘ്യം എന്ന തര ത്തിൽ പരുവപ്പെടുത്തിയ തുറമുഖ നിർമ്മാണം വഴി സ്വകാര്യ സ്ഥാപനത്തിന് 1.33 ലക്ഷം കോടി രൂപ ആസ്ഥിവർധിപ്പിക്കാ നും കേരള സർക്കാരിന് പ്രത്യേകിച്ച് നേരിട്ട് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിയാത്തതുമായ കരാറിനെ മുഖ്യധാര മാധ്യമ ങ്ങളും രാഷ്ട്രീയ പാർട്ടികളും അത്ഭുത വികസന പദ്ധതിയായി വാഴ്ത്തി വരികയാണ്.

തൊഴിൽ നഷ്ടപ്പെടുന്ന അരലക്ഷം മത്സ്യ തൊഴിലാളികളെ  രാഷ്ട്രീയ പാർട്ടികൾ മറക്കുന്നു.ഈ സാഹചര്യത്തിലാണ് വിഴിഞ്ഞം പദ്ധതി തുകയുടെ 16 ഇരട്ടി മതിപ്പു ചെലവു വരുന്ന സിൽവർ ലൈൻ പദ്ധതി ശ്രമങ്ങൾ  വീണ്ടും വീണ്ടും ഉയർന്നു വരുന്നത്.

 

 

കേരളത്തിന്റെ യാത്രാ പ്രശ്നങ്ങൾ :

 

രാജ്യത്ത് ഏറ്റവുമധികം റോഡ് സാന്ദ്രതയുളള കേരളത്തിൽ വാഹന സാന്ദ്രതയുടെ ഉയർന്ന തോത് യാത്രാ പ്രശ്നങ്ങൾ വർധിപ്പിക്കുന്നു.വേഗത്തിലും സുരക്ഷിതത്തമുള്ളതും താങ്ങാ വുന്നതുമായ യാത്രകൾ അത്യന്താപേക്ഷിതമാണ്.

 

പൊതു വാഹന സംവിധാനം വർധിപ്പിക്കലാണ് പ്രധാന പരി ഹാര മാർഗ്ഗങ്ങളിലൊന്ന്.അതിന് ഹ്രസ്വകാല - ദീർഘകാല പദ്ധതികൾ വേണം.

 

അവഗണന തുടരുന്ന റെയിൽ രംഗം ശക്തമാകണം. റോഡുകളുടെ വീതിക്കൊപ്പം വാഹനങ്ങളുടെ ഉപയോഗവും നിയന്ത്രിക്കണം ,തുടങ്ങിയ  വിഷയങ്ങളോളം പ്രധാനമാണ് കേരളീയരുടെ യാത്രാ സ്വഭാവവും .

 

 

5 കോടിയോളം പ്രതിദിന യാത്രകൾ നടത്തുന്ന മലയാളികളിൽ അന്തർ ജില്ലാ യാത്രികർ 50% ത്തിനു താഴെയാണ്.കേരളത്തി ലെ പ്രധാന കാസർകോട് - തിരുവനന്തപുരം യാത്രയിലെ NH (66),റെയിൽ വഴികളിൽ യാത്രികർ ആകെയുളളവരിൽ10%  ഉണ്ടാകും.അവരുടെ മുതൽ മറ്റ് NH ,MC റോഡ് , മലനാടു വഴി യുള്ള യാത്രികരുടെ(90%)യാത്രാ കുരുക്കുകളും പരിഹരി ക്കപ്പെടണം.

 

ഇവിടെ പ്രതിദിനം ഒരു ലക്ഷം മുതൽ 3 ലക്ഷം വരെ(2032 കൊ ണ്ട്)യാത്രികരെ(അര ശതമാനം യാത്രികർ)വേഗത്തിലെത്തി ക്കാൻ ഒന്നേകാൽ ലക്ഷം കോടി മുടക്കുന്ന പദ്ധതി യുക്തി രഹിതമാണ്.

 

 

യാത്രാ പദ്ധതിയുടെ തണലിൽ റിയൽ എസ്റ്റേറ്റ്,വ്യാപാര സമു ച്ചയം തുടങ്ങിയ ദുബൈ വികസന സമീപനങ്ങളാണ് സർ ക്കാർ ലക്ഷ്യം വെക്കുന്നത്.ഇത് യാത്രയുടെ പേരിലുള്ള ഊഹ കച്ചവടമായി കരുതണം.

 

 

സാധാരണ യാത്രികരുടെ ശരാശരി യാത്രാ വേഗം,ചെലവു കുറഞ്ഞും,50% കണ്ട് വർധിപ്പിക്കുവാൻ ഗ്രാമ തലത്തിൽ നിന്നും തുടങ്ങി NH,MC,റെയിൽ,ജലഗതാഗത ചാലുകളിൽ വരെ പദ്ധതികൾ .അതിൽ ത്രിതല പഞ്ചായത്തുകളും പങ്കാളി കളാകുന്നു.

 

 

പഞ്ചായത്തു-മുൻസിപ്പാലിറ്റി-കോർപ്പറേഷനുകളിൽ Door to Road പദ്ധതി.

ചെറിയ E - പൊതു വാഹനങ്ങളിൽ 10 Km ൽ താഴെ ദൂരം സഞ്ചാരം.

പ്രധാന റോഡിൽ എത്തി , താലൂക്ക് , ജില്ലാ റോഡുകളിലെക്ക്  ബസ് ഉപയോഗിക്കൽ .

 

രണ്ടാം വാഹനം/മൂന്നാം വാഹനം NH , MC റോഡ് /റെയിൽ/ ജല സ്റ്റേഷനുകൾ വരെ യാത്രികരെ എത്തിക്കൽ .

 

2 Km താഴെ ദൂരം സൈക്കിൾ(E സൈക്കിൾ)യാത്രയെ പ്രോത്സാഹിപ്പിക്കൽ .

 

ഈ ശ്രമങ്ങൾ വഴി 50% സ്വകാര്യ വാഹനങ്ങളെ റോഡിൽ നിന്ന് ഒഴിവാക്കാം.

ഇരുചക്ര വാഹന യാത്രികരും ചെലവു കുറവും സുരക്ഷിത വുമായ പൊതു വാഹനങ്ങളിലെത്താൻ നിർബന്ധിതമാകും വിധം Electronic Board കളുള്ള യാത്രാ Shelterകൾ ,

വൃത്തിയും വെടിപ്പുമുള്ള പൊതു വാഹനങ്ങൾ,

വാഹനങ്ങളെ GPS സംവിധാനവുമായി(വാഹനങ്ങളും മൊബെയിൽ ഫോണും)ബന്ധപ്പെടുത്തൽ .

ഇവക്കാവശ്യമായ പണം സർക്കാർ , പഞ്ചായത്തുതലത്തിൽ കണ്ടെത്തണം.

 

 

റെയിൽപാതയുടെ നവീകരണവും 4 വരി പാതയാക്കലും. നഗരങ്ങളിൽ റെയിൽ Viaduct കൾ വഴി കടന്നുപോകാൻ അവസരം.

 

ജനങ്ങൾക്ക് വന്ദേ പറയുന്ന(ശരാശരി വേഗം 70 Km മുതൽ 130 വരെ സാധാരണ ചെലവുളള)തീവണ്ടികൾ കന്യാകുമാരി - മംഗലാപുരം റൂട്ടിൽ മറിച്ചും,കൊല്ലം-മധുര തുടങ്ങിയ പാതയി ലും ഓടിച്ച് നിലവിലെ 5 ലക്ഷം യാത്രികരുടെ എണ്ണം 25 ലക്ഷ്യ മാക്കി ഉയർത്താൻ പദ്ധതി.

 

 

വേഗത്തിലും ചെലവു കുറഞ്ഞതും സുരക്ഷിതവുമായ യാത്ര യുടെ തയ്യാറെടുപ്പുകളിൽ പ്രകൃതിക്കുണ്ടാകുന്ന ആഘാത ത്തെ പരിഗണിക്കണം,മലനാടും ഇടനാടും തീരപ്രദേശവും തിരിച്ചടിയിലാണ്.വെള്ള കെട്ടുകൾ രൂക്ഷമാകുന്നു.

 

പാരിസ്ഥിതികമായി,തകർന്നുകൊണ്ടിരിക്കുന്ന,കേരളത്തിനെ രണ്ടായി വെട്ടിമുറിക്കുന്ന , വൻ തുക ചെലവിടുന്ന,പൊങ്ങച്ച പദ്ധതിക്കായി ഇന്ത്യൻ റെയിൽവെ പച്ച കൊടി കാട്ടി എന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment