മഹാരാഷ്ട്രയിൽ വൻ മണ്ണിടിച്ചി




2023 ജൂലൈ 19 ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഇർഷൽവാദി ഗ്രാമത്തിൽ വൻ മണ്ണിടിച്ചിലിനെ തുടർന്ന് 16 പേർ മരിക്കുകയും100  പേർ കുടുങ്ങിക്കിടക്കുകയുമാണ്.

 


പ്രദേശത്തെ 50ൽ 17ൽ അധികം വീടുകൾക്കും നാശനഷ്ട മുണ്ടായി.രാത്രി11മണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

 


 മുംബൈയിൽ നിന്ന് 80 km അകലെ ഖലാപൂർ തഹ്‌സിലിലെ ഒരു കുന്നിൻ ചെരുവിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഗ്രാമ ത്തെയാണ് അത് അടിച്ചു തകർത്തത്.ദേശീയ ദുരന്ത നിവാ രണ സേനയും പോലീസും മെഡിക്കൽ സംഘവുമാണ് നില വിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകു ന്നത്. 

 


ഗ്രാമത്തിലെ നിവാസികൾ 228 പേർ.16 മൃതദേഹങ്ങൾ അധികൃതർ കണ്ടെടുത്തു.93 താമസക്കാരെ രക്ഷിച്ചു. കനത്ത മഴയും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശവും രക്ഷാ പ്രവർത്തനത്തെ ദുഷ്‌കരമായിരിക്കുകയാണ്. 

 


മഴയിൽ കയറ്റിറക്കങ്ങൾ വഴുക്കലായി മാറിയതിനാൽ ഭാര വാഹനങ്ങൾ മലമുകളിലെത്താൻ ബുദ്ധിമുട്ടുകയാണ്. മലയുടെ അടിത്തട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടു ണ്ടെന്നും ഇതുവരെ 21 പേരെ രക്ഷപ്പെടുത്തിയതായും ഔദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു. 

 


കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കനത്ത പല സംസ്ഥാനങ്ങളിലും നാശം വിതച്ചു.റായ്ഗഡ് ജില്ല ഉൾപ്പെടെ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ കനത്ത മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 

 

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം, ജില്ലയിലെ പല സ്ഥലങ്ങളിലും 24 മണിക്കൂറിനുള്ളിൽ 200 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി.റായ്ഗഡിലെ 28 അണ ക്കെട്ടുകളിൽ 17എണ്ണവും നിറഞ്ഞു കവിഞ്ഞു. 

 

കനത്ത മഴ തുടരുന്നതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ റായ്ഗഡിൽ നിന്ന് 2200-ലധികം ആളുകളെ ഒഴിപ്പിച്ചു.

 


ഇടവപ്പാതി മഴ ഗോവ,മറാട്ടാ തീരങ്ങളിൽ ശക്തമായി തുടരുന്നു.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment