വസന്ത വിഷുവും(മാര്‍ച്ച് 20-21) കൊന്ന മരവും.




പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ(സ്വാധീന ത്തിന്റെ) തീവൃത അറിയിക്കുന്ന ആഘോഷങ്ങളിൽ വിഷു പ്രധാനമാണ്.മീനം 7 ന്റെ വിഷു നാമിപ്പോൾ മേടം 1 ന് തന്നെ ആഘോഷിക്കുന്നു.

സൂര്യന്റെ വടക്കോട്ടുള്ള അയന ചലനത്തിനിടയില്‍ ഭൂമധ്യ രേഖക്ക് മുകളില്‍ എത്തുന്ന ദിവസമാണ് മാര്‍ച്ച് 20/ 21 എന്ന സമരാത്രദിനം(വസന്ത വിഷുവം(Vernal equinox).

തെക്കോട്ടുള്ള അയന ചലനത്തില്‍ ഭൂമധ്യ രേഖക്ക് മുകളി ലെത്തുന്നത് സെപ്തംബര്‍ 22 നാണ്.ശരത് വിഷുവം.(Autumnal equinox).ഈ വര്‍ഷത്തെ വസന്തവിഷുവം മാര്‍ച്ച് 21 ന് ആയിരുന്നു.

ഭൂമിയിൽ എല്ലായിടത്തും സൂര്യന്‍ നേരെ കിഴക്കുദിച്ച് നേരെ പടിഞ്ഞാറ് അസ്തമിക്കുന്നത് മാർച്ച് 20/21 or സെപ്റ്റംബർ 22 നാണ്(ധ്രുവ പ്രദേശങ്ങളിലൊഴിച്ച്).മാര്‍ച്ച് 21 ന് ശേഷം സൂര്യന്‍ അല്പാല്പമായി വടക്കോട്ട് നീങ്ങി ഉദിക്കും.ജൂണ്‍ 22 ആകുമ്പോള്‍  23.5 ഡിഗ്രി എന്ന പരമാവധി സ്ഥാനത്തെ ത്തും.പിന്നെ സൂര്യന്‍ ഓരോദിവസവും ക്രമേണ തെക്കോട്ട് നീങ്ങുന്നതായി തോന്നും. സെപ്തംബര്‍ 22 ന് നേരെ കിഴക്ക്. ഈ യാത്ര വീണ്ടും തുടര്‍ന്ന് ഡിസംബര്‍ 21 ആകുമ്പോള്‍ പരമാവധി തെക്ക് -23.5 ഡിഗ്രി- എത്തും.

മാര്‍ച്ച് 21 മുതല്‍ സെപ്തംബര്‍ 22 വരെ ഉത്തരാര്‍ധ ഗോള ത്തില്‍ പകല്‍ കൂടുതലായിരിക്കും(ഉഷ്ണകാലവും).ജൂണ്‍22 നാണ് പകലിന് ഏറ്റവും ദൈര്‍ഘ്യമുണ്ടാവുക.അവിടെ സെപ്തംബര്‍22 മുതല്‍ മാര്‍ച്ച് 21 വരെയുള്ള അടുത്ത ആറ് മാസം രാത്രി കൂടുതലും തണുപ്പ് കാലവുമായിരിക്കും. ഡിസംബര്‍ 21ന് ഏറ്റവും ദൈര്‍ഘ്യമുള്ള രാത്രി.ദക്ഷിണാ ര്‍ധഗോളത്തില്‍  നേരെ വിപരീതമായിരിക്കും.ഭൂമധ്യ രേഖ യില്‍ വര്‍ഷം മുഴുവന്‍ സമരാത്ര ദിനമാണ്.

ഭൂമിയുടെ അച്ചുതണ്ടിനുണ്ടാകുന്ന ആട്ടം മൂലം വിഷുവ സ്ഥാനം ഓരോ 72 വർഷം കൂടൂമ്പോൾ ഏകദേശം 1 ഡിഗ്രി വീതം പടിഞ്ഞാറേക്ക് മാറും.വിഷു ഏകദേശം ഒരു ദിവസം പിന്നിലേക്ക് മാറും എന്നർത്ഥം.അതിനനുസരിച്ച് വിഷുവ സ്ഥാനവും സമയവും മാറും. എ.ഡി. 2600 ആകുമ്പോൾ  വിഷുവം കുംഭത്തിൽ എത്തും. 

 
പകല്‍ കൂടാന്‍ തുടങ്ങുന്ന സമരാത്ര ദിനത്തെ ചിലര്‍ വര്‍ഷാ രംഭമായി കണക്കാക്കി.വസന്ത വിഷുവം എന്ന് വിളിക്കപ്പെട്ട ഈ ദിനം ഇന്ത്യയിൽ പലയിടത്തും വര്‍ഷാരംഭമാണ്. 


മീനം 7 ന്റെ വിഷു മേടം 1 ന് ആഘോഷിക്കുന്നു.കണിക്കൊ ന്നയുടെ പൂക്കാലം മീനമാസത്തിലായതിനാൽ നമ്മുടെ ആഘോഷം എത്തുന്നതിനു മുമ്പ് അവ പൂക്കാൻ നിർബന്ധി തമാണ്.

ഇന്ത്യ, ശ്രീലങ്ക,മ്യാന്മാർ എന്നിവിടങ്ങളിൽ വളരുന്ന ചെറു വൃക്ഷമാണ് കണിക്കൊന്ന അഥവാ ഓഫീർപ്പൊന്ന്; Golden Shaver Tree, / Cassia fistula.

പെയ്യാൻ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മാറ്റം ഏകദേശം 85-95 ദിവസങ്ങൾക്കു മുൻപു തന്നെ മണത്തറിയുവാൻ കണിക്കൊന്നയ്‌ക്കു സാധിക്കു മെന്നു ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ജലാംശത്തിന്റെ സാന്നിധ്യം പിടിച്ചെടുക്കുന്ന Biosenser (ജൈവ വിവേചന ഘ്രാണശക്‌തി) കണിക്കൊന്നയ്‌ക്ക് സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.

വിഷുവും കൊന്ന മരവും നിറഞ്ഞു നിൽക്കുന്ന മഞ്ഞ പൂവും  പ്രകൃതിയെ മനുഷ്യരുമായി ബന്ധിപ്പിക്കുന്ന ചടങ്ങുകൾ ക്കൊപ്പം പ്രകൃതിയെ സംരക്ഷിക്കുവാൻ മനുഷ്യർ ബാധ്യസ്ഥ രാണ് എന്ന ഉത്തരവാദിത്തത്തെ ഓർമ്മിപ്പിക്കുന്നു.

പ്രകൃതിയെ തകർക്കാൻ മടി കാണിക്കാത്തവർ വിഷുവിനെ മാർക്കറ്റിന്റെ ഉത്സവമാക്കാൻ വിജയിക്കുന്നു എന്ന ഉൽക്കണ്ഠ നിലനിൽക്കെയാണ് മറ്റൊരു വിഷു ദിനവും വന്നു ചേർന്നത്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment