പരിസ്ഥിതിയെ സ്‌നേഹിച്ച് ഒരു സ്ഥാനാർത്ഥി നമുക്കൊപ്പമുണ്ട്




കേരളം ഇപ്പോൾ ജനാധിപത്യത്തിൻ്റെ ഉത്സവ ലഹരിയിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ ആവേശവും ആരവവും മാണ് എല്ലായിടത്തും.എന്നാൽ ഇതിലൊന്നും പങ്കുചേരാത്ത ഒരു ഗ്രാമ പഞ്ചായത്ത് വാർഡുണ്ട് കേരളത്തിൽ. പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ പുതുമല. ഇവിടുത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബാബു ജോണിൻ്റെ പ്രചാരണ രീതിയാകട്ടെ ഏറെ പുതുമ നിറഞ്ഞതും. എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനും യാത്രികനുമായ ബാബു ജോൺ മഹാത്മാഗാന്ധി സർവ്വകാലശാലയിൽ നിന്നും സെക്ഷൻ ഓഫീസറായി റിട്ടയർ ചെയ്തതിനു ശേഷം രണ്ടു വർഷമായി സാമൂഹ്യ പ്രവർത്തനവും കൃഷിയും മൊക്കെയായി വിശ്രമജീവിതം നയിക്കുന്നതിനിടയിലാണ് പൊടുന്നനെ തെരഞ്ഞെടുപ്പ് ഗോദയിൽ എത്തപ്പെടുന്നത്.


തൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർണ്ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ടും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുമായിരിക്കണമെന്ന് ബാബു ജോണിന് നിർബന്ധമുണ്ടായിരുന്നു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന ഫ്ലക്സ് ബോർഡുകളും, ഹോർഡിങ്സുംകളും പൂർണ്ണമായും ഒഴിവാക്കി കൊണ്ടുള്ള പ്രവർത്തന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. എന്തിന് ചുവഴെഴുത്തും പോസ്റ്ററുകളും പോലും ഒഴിവാക്കി വേറിട്ടൊരു ഇലക്ഷൻ പ്രചരണത്തിനാണ് പുതുമല വാർഡ് സാക്ഷിയാകുന്നത്. സുഹൃത്തുക്കൾ തയ്യാറാക്കിയ ഒരു നോട്ടീസും അവർ തന്നെ സോഷ്യൽ മീഡിയാകളിൽ പ്രചരിപ്പിക്കുന്ന പോസ്റ്ററുകളുടെയും പിൻബലത്തിൽ സ്ഥാനാർത്ഥി തന്നെ നേരിട്ട് വോട്ടന്മാരിലേക്കിറങ്ങി ചെന്ന് പ്രവർത്തിക്കുന്ന വളരെ ജനകീയ മായൊരു പ്രവർത്തന രീതി. അതു കൊണ്ടു തന്നെ ബാബു ജോണിൻ്റെ വ്യക്തമായ പരിസ്ഥിതി കാഴ്ചപ്പാടിലൂന്നിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

 


പരിസ്ഥിതി സൗഹാർദ്ദമായ നിർമ്മിച്ചിരിക്കുന്ന വീടും മുളയും ഈറയും സമൃദ്ധമായി വളർന്നു നിൽക്കുന്ന പരിസരവും, കൃഷിയിടത്തിലെ വൈവിധ്യമാർന്ന വിളകളും,മണ്ണ് - ജലസംരക്ഷണവും മൊക്കെ ബാബു ജോൺ മുന്നോട്ടു വെയ്ക്കുന്ന ഹരിത വികസന കാഴ്ചപ്പാടുകളുടെ നേർസാക്ഷ്യങ്ങളാണ്. ഹരിത സമ്പദ് വ്യവസ്ഥ ലക്ഷ്യമാക്കിയുള്ള വികസന പരിപ്രേക്ഷ്യങ്ങൾക്ക് മാത്രമേ ഇനി മനുഷ്യരാശിക്ക് അവസാനത്തെ പിടിവള്ളിയായി കൺമുമ്പിലൊള്ളൂവെന്ന് ഇദ്ദേഹം പറയുന്നു.ഫാം ടൂറിസത്തിൻ്റെ ഭാഗമായി നിർമ്മിച്ചിരിക്കുന്ന ഏറുമാടങ്ങൾ (Tree Hut) കൃഷിയിടത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.


കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഈ.എം.സിനെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുള്ള ബാബു ജോൺ നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. ഔഷധസസ്യങ്ങളും അവയുടെ ഉപയോഗങ്ങളും, സഖാവ് ഇ.എം.സ് (തിരക്കഥ), എൻഡോസൾഫാൻ ഭീകരത (എഡിറ്റർ), പാർട്ടി കോൺഗ്രസ്സുകളുടെ ചരിത്രം, കാൻസർ എന്ന അനുഗ്രഹം, ഹിമാലയൻ യാത്ര ഒരു കൈപ്പുസ്തകം, ആദി കൈലാസ് യാത്ര, ശ്രീ ഖണ്ഡ് കൈലാസ് യാത്ര, വി.സി.ഹാരിസ് - ഓർമ്മ - ലേഖനം -നാടകം എന്നിവയാണ് പ്രധാന കൃതികൾ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment