മാറി മറിഞ്ഞ കേരളത്തിന്റെ ഓണക്കാലം !




ഓണാഘോഷത്തിന്റെ ഉല്‌പത്തി സൂര്യനും കാലാവസ്ഥയും സസ്യ വളർച്ചയുമായി ബന്ധപ്പെട്ടാണ് എന്നു കരുതാം. കാർഷിക സമൂഹങ്ങളും കാർഷിക വിദ്യയും വ്യാപിച്ചപ്പോൾ അത് ശക്തമായി.ഇന്നത്തെ ഓണത്തിൽ നിന്നും വ്യത്യസ്‌ത മായി വാമനന്റെ അഭാവം അന്ന് ശ്രദ്ധേയമായിരുന്നിരിക്കും.


വാമനൻ വരുന്നത്‌ കാർഷിക പ്രകൃതിയുമായി ബന്ധപ്പെട്ട ശേഷമാണ്.ഇന്ന്‌ അറിയപ്പെടുന്ന വാമനൻ ബ്രാഹ്‌മണവൽ കൃതമായ സങ്കല്പമാണ്.ബ്രാഹ്‌മണവൽക്കരണത്തിന്റെ  ആദിമഘട്ടത്തിൽ കേരളത്തിലത്‌ എത്തിയിരിക്കണം.

ക്രിസ്‌തുവിനുശേഷം 62-ഉം 67-ഉം കാലങ്ങൾക്കിടയിൽ ഓണാ ഘോഷം ആരംഭിച്ചതായി ആറ്റൂർ കൃഷ്ണപിഷാരടി പറയുന്നു. ആഘോഷങ്ങൾക്ക്‌ ആദ്യം നേതൃത്വം വഹിച്ചത്‌ 36 പെരുമാക്ക ൻമാരിൽ ഒടുവിലത്തെ ആൾ ഭാസ്‌ക്കര രവിവർമ്മ പെരുമാ ളായിരുന്നു.കേരളം ഭരിച്ചിരുന്ന ആദിചേരവംശ സ്ഥാപകൻ, ആദ്യപുരാണങ്ങളിൽ പോലും പ്രസിദ്ധനുമായ മഹാബലി ചക്ര വർത്തിയുടെ സ്‌മരണക്കായിട്ടാണ്‌ ഭാസ്‌ക്കര രവിവർമ്മ, തലസ്ഥാന നഗരമായ തൃക്കാക്കരവച്ച്‌ ഓണാഘോഷത്തിന്‌ ആരംഭം കുറിച്ചത്‌.തൃക്കാക്കര വച്ചു നടക്കുന്ന ഓണ ആഘോ ഷങ്ങളിൽ കേരളക്കരയിലെ സർവ്വ രാജാക്കന്മാരും പ്രഭുക്ക ന്മാരും ജനങ്ങളും പങ്കെടുക്കണമെന്നായിരുന്നു പെരു മാളിന്റെ കല്പന.


രണ്ടായിരം വർഷത്തോളം പഴക്കം ചെന്ന “പത്തുപ്പാട്ടിലും” ഓണത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌.പത്തുപ്പാട്ടിൽ വിവിധ ഉത്സവ ങ്ങൾ വർണ്ണിക്കുന്നതിനിടയിൽ“മായോൻ”പിറന്ന നല്ല നാളായ ഓണത്തേയും ഉത്സവമായി കൊണ്ടാടിയിരുന്നതായി വർണ്ണി ക്കുന്നു.ക്രി.മു.രണ്ടാം നൂറ്റാണ്ടിനടുത്തു ജീവിച്ചിരുന്നു വെന്ന്‌ കരുതുന്ന മാങ്കുടി മരുതനാർ എന്ന കവിയാണ്‌ പത്തുപ്പാട്ടിലെ “മധുരൈക്കാഞ്ചി”യുടെ കർത്താവ്‌.മധുരൈക്കാ ഞ്ചിയിൽ ഓണം മധുരയിൽ ആഘോഷിച്ചിരുന്നതായി പ്രസ്താവിക്കു ന്നത്.ഓണാഘോഷത്തെ സംബന്ധിക്കുന്ന ഏറ്റവും പ്രാചീന മായ രേഖയും ഇതാണെന്ന്‌ കരുതുന്നു.

മഹാബലിയെ തോൽപ്പിച്ച വാമനന്റെ സ്‌മാരകമായിത്തന്നെ യാണ്‌ മധുരയിലും ഓണാഘോഷം നടത്തിയിരുന്നത്‌.ഏഴു ദിവസമായിരുന്നു മധുരയിലെ ഓണാഘോഷം.ഏഴു ദിവസം സന്ധ്യ യ്‌ക്ക്‌ ആറാട്ടോടുകൂടിയാണ്‌ ഓണാഘോഷത്തിന്‌ തിരശ്ശീല വീണിരുന്നത്‌.ഉത്സവപ്പിറ്റേന്ന്‌ മധുര ഭരിച്ചിരുന്ന പാണ്ഡ്യൻ നെടുഞ്ചെഴിയാൻ പണ്ഡിതൻമാർക്കും സ്ഥാനികൾ ക്കും സമ്മാനങ്ങൾ വിതരണം ചെയ്‌തിരുന്നു.കൊച്ചി രാജാക്ക ന്മാർ തൃക്കാക്കരയിൽ നടത്തിവന്നിരുന്ന “അത്തച്ചമയ” ത്തേയും, “ഓണപ്പുടവ”യേയും ഇത്‌ അനുസ്‌മരിക്കുന്നു.

ആന്ധ്ര സംസ്ഥാനത്തെ തിരുപ്പതിയിലും, തമിഴ്‌നാട്ടിലെ തന്നെ തിരുക്കൊട്ടിയൂരിലും ഓണാഘോഷം നടന്നിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച സഞ്ചാരി അൽ ബുറണി,1154-ൽ അൽ ഇദ്രാസി,1159-ൽ വന്ന ബഞ്ചമിൻ തുടങ്ങിയവരും ബുദ്ധ സന്യാസിയായ അഗസ്ത്യാനന്ദനും ഓണാഘോഷം കേരളത്തിൽ നടന്നിരുന്നതായി രേഖപ്പെ ടുത്തിയിട്ടുണ്ട്‌.


കാലാകാലങ്ങളിൽ കൃഷിക്കുവേണ്ടി മഴ,മഞ്ഞ്‌,വെയിൽ എന്നിവ നൽകുന്നത്‌ ദിവ്യശക്തിയാണെന്ന്‌ ചേരരാജാവ്‌ മനസ്സിലാക്കി.അതാകട്ടെ ഇന്ദ്രദേവനും,ഇന്ദ്രദേവനെ സ്‌തുതി ക്കുന്നതിനുവേണ്ടി കൊയ്‌ത്ത്‌ കഴിഞ്ഞു വരുന്ന ചിങ്ങ മാസ ത്തിലെ 28 ദിവസം തിരഞ്ഞെടുക്കണമെന്നും പ്രഖ്യാപനമു ണ്ടായി.ആ ദിവസങ്ങളിൽ രാജ്യത്തെ സ്‌ത്രീ പുരുഷന്മാർ ഒന്നടങ്കം വ്രതാനുഷ്‌ഠാനത്തോടെ കഴിയണം.ആരംഭ ദിവസം കൊടിയേറി വേണം ആഘോഷങ്ങൾ ആരംഭിക്കേണ്ടത്‌. അന്ന്‌ കുരവ,കൂത്ത്‌,പഞ്ചവാദ്യം,നൃത്തം എന്നിവയ്‌ക്കു പുറമേ ആചാരവെടിയും മുഴക്കേണ്ടതാണ്‌. 28 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ അവസാന ദിവസം മഹാരാജാവ്‌ പൊതുമൈതാനത്ത്‌ എഴുന്നെളളും . അന്ന്‌ വിഭവസമൃദ്ധമായ സമൂഹ സദ്യയും,പുതുവസ്‌ത്ര ദാനവും ഉണ്ടായിരിക്കും.വൈകുന്നേരം പൊതുയോഗം ചേരും. അവിടെവച്ച്‌ രാജാവ്‌ ഒരു വർഷത്തെ ഭരണനേട്ടങ്ങൾ വിശദീ കരിക്കുകയും കൂട്ടായ സഹകരണത്തിന്‌ നന്ദി ആശംസിക്കു കയും കർഷകർക്കും കലാകാരന്മാർക്കും പണ്ഡിതൻമാർ ക്കും ഉദ്യോഗസ്ഥന്മാർക്കും സമ്മാനങ്ങൾ വിതരണം ചെയ്യും. 

കാലാവസഥ,സസ്യവളർച്ച,പാട്ടുകൾ,മിത്തുകൾ,ചടങ്ങുകൾ, കൃഷിരീതികൾ,കാർഷികബന്ധങ്ങൾ ഇവയുടെ ആധുനിക രൂപങ്ങൾ തുടങ്ങി എല്ലാറ്റിനെയും-വ്യത്യസ്‌ത ഘടകങ്ങളാക്കി വേർതിരിക്കുകയും അവയെ സമാന്തരമായി ക്രമീകരിക്കു കയും ചെയ്യുന്നു ഓണം.


കുംഭം,മീനം,മേടം മാസങ്ങളിലെ വേനൽക്കാലത്ത്‌ സൂര്യൻ തെളിഞ്ഞു കത്തും.മിഥുനം,കർക്കിടക മാസങ്ങളിലെ ശക്ത മായ മഴക്കാലത്ത്‌ സൂര്യൻ കാർമേഘത്തിനുളളിൽ മറഞ്ഞിരി ക്കും.പൊന്നിൻചിങ്ങത്തിൽ അല്പകാലത്തേക്ക്‌ തെളിഞ്ഞ സൂര്യനെ കാണാം.ഇക്കാലത്തെ ചൂടു കുറഞ്ഞ സൂര്യരശ്‌മി കളെ ഓണ വെയിൽ എന്നു പറയാറുണ്ട്.ചിങ്ങമാസത്തിൽ സൂര്യോദയത്തിൽ വിടരുന്ന പൂക്കളുടെ,ചെറിയ പൂക്കാലവും ഉണ്ട്‌.

ഓണക്കാലത്തൊരുക്കുന്ന പൂക്കളം അതിപ്രാചീനമായ സൂര്യാ രാധനയുടേയും സസ്യ പുനർജനനത്തിന്റെയും ആവിഷ്‌ക്കര ണമാണ്‌.പൂക്കളും വൃത്താകൃതിയിലായിരിക്കണമെന്നും മധ്യ ത്തിൽനിന്ന്‌ വിടർന്നുവരുന്ന മട്ടിലാകണമെന്നും തുമ്പയും മുക്കുറ്റിയും(വെളളയും മഞ്ഞയും)ഉണ്ടായിരിക്കണമെന്നും ഉളള മുതിർന്നവരുടെ അനുശാസനങ്ങളെല്ലാം സൂര്യനുമായു ളള ബന്ധത്തിലേക്ക്‌ നയിക്കുന്ന സൂചകങ്ങളാണ്‌.പൂക്കളോ ഇലകളോ മാത്രമേ ഉപയോഗിക്കാവൂ എന്നത്‌ സസ്യദേവതാരാ ധയുടെ ഫലമായുണ്ടായ നിബന്ധനയായിരിക്കണം.


കേരളത്തിലെ സസ്യങ്ങളുടെ ജീവിതചക്രവും കാലാവസ്ഥ യുടെ ചാക്രികസ്വഭാവവും ഓണ മിത്തുകളോടും അനുഷ്‌ഠാന ങ്ങളോടുമൊപ്പം ഉണ്ട്.സസ്യങ്ങൾ ഫലസമൃദ്ധമായിത്തീരുക യും നെല്ല്‌,ചാമ,തിന,റാഗി പോലുളള ധാന്യങ്ങൾ പഴുത്തുണ ങ്ങുകയും പക്ഷിമൃഗാദികൾ ഈ സമൃദ്ധിയിൽ ആഹ്ലാദിക്കു കയും ചെയ്യുന്നു.തുടർന്ന്‌ മഴക്കാലത്ത്‌ സസ്യങ്ങൾ ചീഞ്ഞു മണ്ണടിയുകയുകം മണ്ണിൽ വീഴുന്ന ധാന്യങ്ങളും വിത്തുകളും പിന്നീടെല്ലാം വെയിൽ ലഭിക്കുകയും മുളച്ച്‌ പൊന്തുകയും ചെയ്യുന്നു.വീണ്ടും തുലാവർഷക്കാലത്ത്‌ മഴയും വെയിലും മാറിമാറിവരുന്നത്‌ സസ്യവളർച്ചയ്‌ക്ക്‌ സഹായകമായിത്തീരും.  മഞ്ഞുകാലത്തും തുടർന്നുളള വേനൽക്കാലത്തും പൂക്കലും കായ്‌ക്കലും കതിരുണ്ടാകലും നടക്കുന്നു. ഈയൊരു ചാക്രിക ഗതി ആയിരിക്കണക്കിനു വർഷങ്ങളിലായി മലയാളിക്ക്‌ പരിചിതമാണ്‌.


ആയിരം വർഷങ്ങളെങ്കിലുമായി തുടർന്ന പ്രകൃതി പ്രതിഭാസ ങ്ങളിൽ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു എന്നതിന് കർക്കടക മാസത്തെ മഴക്കുറവ് ഉത്തമ ഉദാഹരണമാണ്.കേരളത്തിന്റെ മാറിയ ഓണസങ്കല്പം പോലെ കാലാവസ്ഥയും ഓണത്തിന്റെ പ്രസിദ്ധിക്ക് മങ്ങലേൽപ്പിക്കുന്നു !
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment