മഴ കനക്കുന്നു , പത്തനംതിട്ട ജില്ലയിൽ മണ്ണിടിച്ചിലും .




സെപ്റ്റംബർ പകുതി വരെ മഴ ശക്തമായി തുടരുമെന്നാണ്  കാലാവസ്ഥാ നിരീക്ഷണം പറയുന്നത്.തെക്കന്‍-മധ്യ ജില്ലക ളില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.ആലപ്പുഴയിലും എറണാ കുളത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമാകുന്ന സാഹചര്യത്തില്‍ ഒറ്റ പ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥനത്ത് പരക്കെ മഴ ലഭിക്കും.

 

 

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പത്തനംതിട്ട ജില്ലയിൽ പലയിട ങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നു.ജില്ലയിലെ പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരെ ലഭിക്കുന്നുണ്ട്.കക്കിയിൽ 224 mm മഴയാണ് 24 മണി ക്കൂറിൽ കിട്ടിയത്.മൂഴിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ നിലവിൽ തുറന്നിരിക്കുകയാണ്.പമ്പാ നദിയിലെ ജലനിരപ്പ് ഇതുമൂലം (പരമാവധി 10 cm) ഉയരും.

 

 

ഉൾവനത്തിൽ രണ്ടു ഉരുൾപൊട്ടൽ ഉണ്ടായി.സീതത്തോട് പഞ്ചായത്തിൽ മണ്ണിടിച്ചിൽ സംഭവിച്ചു.പരിസരപ്രദേശത്തെ ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിൽ മാറ്റി പാർപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ ജന ങ്ങൾ അതീവ ജാഗ്രത പുലർത്തണം.ഗവിയിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ നിരോധിച്ചിരിക്കുകയാണ്.

 

 

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നു ഇനിയുള്ള 24 മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ചിലയിട ങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ ഇടയുള്ളതായി കാലാവ സ്ഥാ പ്രവചന സൂചികകൾ കാട്ടുന്നു.

 

 

മഴ വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കും.ആലപ്പുഴ, എറണാകുളം,തൃശ്ശൂര്‍, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറു ജില്ലകളില്‍ യെല്ലോ അറിയിപ്പ് നല്‍കി.മലയോര മേഖലകളില്‍ മണ്ണിടിച്ചല്‍,ഉരുള്‍പൊട്ടല്‍ സാധ്യത ഉണ്ട് . ഒറ്റപ്പെട്ട ഇടങ്ങളില്‍ ലഘു മേഘ വിസ്‌ഫോടനം ഉണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.വരും ദിവസങ്ങളില്‍ കാല വര്‍ഷം കേരളത്തില്‍ സജീവമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment