കോഴിക്കോട് ആമ വേട്ട; രണ്ടു പേർ അറസ്റ്റിൽ




കോഴിക്കോട് കനോലി കനാലിലെ സരോവരം പാർക്കിനടുത്ത് നിന്നും ആമകളെ വേട്ടയാടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെസ്റ്റ് ഹിൽ ശാന്തി നഗർ കോളനിയിലെ തമിഴ്‌നാട് സ്വദേശി മണികണ്ഠൻ, ശാന്തി നഗർ കോളനിയിലെ ചന്ദ്രൻ എന്നിവരെയാണ് താമരശ്ശേരി റേഞ്ച് വനം ഓഫീസർ സി അബ്‌ദുൽ ലത്തീഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്.


വെള്ള ആമകളെ പിടികൂടി കൊന്ന് ഇറച്ചിയാക്കിയ കേസിലാണ് വനം വകുപ്പ് ഇവരെ പിടികൂടിയത്. നാല് വെള്ള ആമകളെയാണ് ഇവർ പിടികൂടിയത്. 1972 ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്‌ട് ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവിയാണ് പ്രതികൾ പിടികൂടിയ വെള്ളയാമകൾ.


കോളനിയിലെ പ്രതികൾ താമസിക്കുന്ന 208 നമ്പർ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളയിൽ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവരം വനം വകുപ്പിന് വകുപ്പിന് കൈമാറിയത്. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. മണികണ്ഠൻ നേരത്തെയും സമാന കേസിൽ പ്രതിയാണ്. ജാമ്യമെടുത്ത് മുങ്ങി നടക്കുകയായിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment