വന നിയമത്തെ അട്ടിമറിക്കാൻ പുതിയ നിയമവുമായി കേന്ദ്ര സർക്കാർ രംഗത്ത് !




വന സംരക്ഷണ നിയമം ഇനി മുതൽ വൻ സംരക്ഷൺ ഏവം സംവർധൻ അധിനിയം എന്നായി അറിയപ്പെടും.ഏഴു പേജു ള്ള ഭേദഗതി ബിൽ കേന്ദ്ര സർക്കാർ മാർച്ച് 29 ന് ലോക സഭ യിൽ അവതരിപ്പിച്ചു.ബില്ല് ഏകപക്ഷീയമായി പാസാക്കാൻ സെലക്ട് കമ്മിറ്റിയെ ഏൽപ്പിക്കുകയായിരുന്നു.സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് പുതിയ ബിൽ  വിടാതെ നോക്കിയത് പഴയ നിയമത്തിന്റെ  അട്ടിമറ എളുപ്പമാക്കാനാണ്.ഭേദഗതികൾ അവശേഷിക്കുന്ന ഇന്ത്യൻ വനങ്ങളെയും വെട്ടി വെളിപ്പി ക്കാൻ അവസരം ഒരുക്കുന്നതാണ്.

 

1980 ലെ വനസംരക്ഷണ നിയമം സമൂലമായി മാറ്റി മറിക്കുന്ന  അതെ അവസരത്തിലാണ് കേന്ദ്ര സർക്കാർ അധിക കാർബ ൺ ആഗിരണം സൃഷ്ടിക്കുന്നതിനായി വന വിസ്തൃതി വർദ്ധി പ്പിക്കാൻ ശ്രമിക്കുന്നതിനെ പറ്റി സംസാരിക്കുന്നത്. 2030 ഓടെ 250 മുതൽ 300 കോടി ടൺ വരെ കാർബൺ ഡൈ ഓക്സൈ ഡ് തിരിച്ചുപിടിക്കുമെന്നാണ് അന്തർദേശീയ പൊതു വേദിയി ൽ വിശദീകരിക്കുന്നത്.അധിക കാർബൺ സിങ്കിനായി വനവി സ്തൃതി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് സർക്കാർ ഉറപ്പ്.അതിനായി കാർബൺ ക്രെഡിറ്റ്  നടപ്പിലാക്കാൻ ഒരു വശത്ത് നിയമ ഭേദഗതി,മറുവശത്ത് വനങ്ങൾ നിയമം മൂലം സംരക്ഷിക്കേണ്ടതില്ല എന്ന വാദവും സർക്കാർ ഉയർത്തുന്നു.

 

2070 ഓടെ സമ്പൂർണ്ണ കാർബൺ രഹിത ഇന്ത്യ എന്ന് ഉറപ്പു പറയുന്ന നാട്ടിൽ,ഗോമുഖ് മുതൽ വിഴിഞ്ഞം വരെ തകർന്നു വീഴുമ്പോൾ ,ലോക കാലാവസ്ഥാ വ്യതിയാന വിഷയം G 20 ൽ ചർച്ച ചെയ്യുവാൻ നേതൃത്വം കൊടുക്കുന്ന നാട്ടിലാണ് അവ ശേഷിക്കുന്ന കാടുകൾക്കും കോടാലി വീഴ്ത്തുന്ന പുതിയ നിയമ ഭേദഗതി.

 

"വസുധൈവ കുടുംബ കം"ഒരു ഭൂമി,ഒരു കുടുംബം,ഒരു ഭാവി എന്നതാണ് ഇന്ത്യയുടെ(G20)നേതൃത്വം പറഞ്ഞു കൊണ്ടിരി ക്കുന്നത്.പ്രകൃതി ദുരന്തങ്ങളാൽ ലോകത്തെ ഏറ്റവും കൂടു തൽ മരണങ്ങൾ ഉണ്ടാകുന്ന ഇന്ത്യയിലെ ഭേദപ്പെട്ട നിയമ (വന)ത്തെ അട്ടിമറിക്കുകയാണ് ദേശീയ സർക്കാർ .അധിക ചൂടും അവിചാരിത മഴയും മഞ്ഞിടിച്ചിലും കടൽ കയറ്റവും വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയാണ്.ജോഷി മഠ് കൾ ഒറ്റപ്പെട്ടതല്ല.

 

നദികൾ വിഷമയവും വരളകയും ചെയ്യുന്നു.പകർച്ചവ്യാധി കൾ വർധിക്കുന്നു.കാർഷിക ഉൽപ്പാദനം കുറയുന്നു. എല്ലാത്തിനും കാലാവസ്ഥാ വ്യതിയാനം കാരണമാക മ്പോൾ വനങ്ങളുടെ സുരക്ഷ വർധിപ്പിക്കേണ്ട കാലത്താണ്  ഭേദഗതി കളിലൂടെ ഉള്ള കാടുകളെയും തകർക്കാൻ അവസരമുണ്ടാ ക്കുന്നത്.

 

 

ഇന്ത്യൻ വന സംരക്ഷണ നിയമത്തെ ശക്തിപ്പെടുത്തുവാൻ ശ്രീ.T.N.ഗോദവർമ്മ തിരുമുൽപാട് നടത്തിയ പോരാട്ടം സുപ്രീം കോടതിയുടെ 1996 ലെ അതി നിർണ്ണായക വിധിയിൽ  കാര്യ ങ്ങളെ എത്തിച്ചു.

 

"പച്ച മനുഷ്യൻ " എന്നറിയപ്പെട്ട ടി എൻ ഗോദവർമ്മ തിരുമുൽ പ്പാട് Vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ[WP(സിവിൽ)നമ്പർ 202 ഓഫ് 1995],സുപ്രീം കോടതി വിധിയെ ഗില്ലറ്റിൻ ചെയ്യലാ ണ് വൻ സംരക്ഷൺ ഏവം സംവർധൻ അധിനിയം എന്ന പുതിയ ശ്രമത്തിന്റെ ലക്ഷ്യം.

 തുടരും :

നാളെ : 
T N ഗോദവർമ്മ തിരുമുൽപ്പാട് Vs യൂണിയൻ ഓഫ് ഇന്ത്യ ,1995 സുപ്രീം കോടതി വിധിയെ പറ്റി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment