സുഗതകുമാരി ടീച്ചർക്ക് സ്മരണാഞ്ജലി




മലയാളത്തിലെ പ്രശസ്ത കവിയും പരിസ്ഥിതി പ്രവർത്തക യുമായിരുന്ന സുഗതകുമാരിയുടെ മൂന്നാം ചരമവാർഷികം സുഗതാഞ്ജലി എന്ന പേരിൽ ഡിസംബർ 23 , 4 PM മുതൽ സംഘടിപ്പിക്കുന്നു.

 

സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയായിരുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.

 

 

സൈലന്റ് വാലി അഥവാ നിശ്ശബ്ദ വനം എന്ന കവിത സുഗത കുമാരിയുടെ പ്രകൃതിയോടുള്ള ആത്മബന്ധത്തിന്റെ അടയാ ളമാണ്. ഇതിൽ സൈലന്റ് വാലി നഷ്ടപ്പെടുമോ എന്ന കവയി ത്രിയുടെ ആശങ്കയാണ് പങ്കുവെക്കുന്നത്.രാത്രിമഴ,അമ്പല മണി,മണലെഴുത്ത് എന്നിവ പ്രധാന കവിതകളാണ്.

 

 

പ്രകൃതി സംരക്ഷണത്തിനായി സുഗതകുമാരി എന്ന കവയിത്രി നടത്തിയ പോരാട്ടങ്ങൾ അവിസ്മരണീയങ്ങളാണ്.അവർ നേതൃത്വം കൊടുത്ത പോരാട്ടങ്ങൾ എല്ലാം വിജയം നേടിയി ട്ടില്ല.എന്നാൽ അവർ പങ്കു വെച്ച  പ്രകൃതിയെ പറ്റിയുള്ള വേവ ലാതികൾ ശരിവെക്കുന്ന ദുരന്തങ്ങൾക്ക് കേരളം സാക്ഷിയാ കേണ്ടി വരികയാണ്.

 

സുഗതകുമാരി ടീച്ചറിന്റെ ഓർമ്മകൾ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പൊക്കിൾ കൊടി ബന്ധത്തെ എന്നും സ്മരിക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment