തിരുവനന്തപുരത്തുകാരെ ശിക്ഷിക്കുവാൻ ഇതാ അദാനി റോഡ് എത്തുന്നു !




തിരുവനന്തപുരത്തെ ശിക്ഷിക്കാനായി
90 മീറ്റർ അദാനി റോഡുമായി കേരള സർക്കാർ !

 

 

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ തുടർച്ചയായി അവതരിപ്പി ക്കുന്ന Outer Ring Road(ORR)നാളിതുവരെ കേരളത്തിന് മനസ്സി ലാക്കാൻ കഴിയാത്ത വിചിത്ര സ്വഭാവങ്ങൾ കൊണ്ട് സമ്പന്ന മാണ്.70 മീറ്റർ വീതിയിലെ പ്രധാന പാത,ഒപ്പം10 മീറ്റർ വീതി വരുന്ന സമാന്തര റോഡുകൾ,അങ്ങനെ ORR ന്റെ മൊത്തം വീതി 90 മീറ്റർ ഉണ്ടാകും.

 


90 മീറ്ററിൽ 77 കി.മീറ്റർ ദൂരമുള്ള വിഴിഞ്ഞം തുറമുഖത്തെ മാത്രം ലക്ഷ്യം വെച്ചുള്ള റോഡ് NH 66 ന്റെ ഇരട്ടി വീതിയിലാ കും പണി തീർക്കുക.പൊതുവെ ജന നിബിഢമായ തിരുവന ന്തപുരം ജില്ലയുടെ തീരദേശത്തു നിന്നും തുടങ്ങി നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കിലൂടെ കടന്നു പോകുന്ന പാത കേരള ത്തിൽ ഏറ്റവും അധികം ജനങ്ങളെ കുടി ഒഴിപ്പിക്കുവാൻ അവസരമൊരുക്കും എന്ന് നിസ്സംശയം പറയാം. 

 

ORR ന് രണ്ടു ഭാഗമുണ്ട്.തെക്ക് ഭാഗം(Southern RR)നീളം 47.91 km.വടക്കു ഭാഗം(Northern RR)29 km.Southern RR വിഴിഞ്ഞം മുതൽ മംഗലപുരം വരെയും Northern RR നാവായിക്കുളം  മുതൽ തെക്കട വരെ നീളും.

 

തെക്കൻ റോഡിന് രണ്ടു ഭാഗം.
വിഴിഞ്ഞം-തെക്കട(15.3 km) , തെക്കട -മംഗലപുരം.47.91 km തെക്കൻ റോഡിന്റെ ചെലവ് 4871.37കോടി രൂപയാണ്.ഒരു Km ന് 101.54 കോടി മുടക്കണമെന്നർത്ഥം.നാളിതു വരെ മലയാളികൾ റോഡു നിർമാണ ചെലവിനെ പറ്റി കേട്ട ധാരണ കൾ തിരുത്തേണ്ടിവരുന്നു ഇവിടെ.കിലോ മീറ്ററിന് 5 കോടി,10 കോടി എന്നു കേട്ടിരുന്ന സ്ഥാനത്താണ് ഒരു മീറ്ററിന്10 ലക്ഷം രൂപ ചെലവാക്കി നിർമ്മിക്കുന്ന അദാനി റോഡ്.

 


പുതിയ റോഡിൽ 14 ഇടങ്ങളിൽ ആളുകൾക്കായി അടി പാത (PUP),36 ഇടത്ത് ചെറു വാഹനങ്ങൾക്കായി അടി പാത(LVU). വലിയ വാഹനങ്ങൾക്കായി(VUP) 21എണ്ണം.7 ഫ്ലൈ ഓവറു കൾ .
മംഗലാപുരം ലിങ്കിൽ നാട്ടുകാർക്കായി നടന്നു പോകാൻ രണ്ട് അടിപാതകൾ,ചെറു വാഹനങ്ങൾക്ക് 10 ഭൂഗർഭ പാതകൾ, വലിയ വാഹനങ്ങൾക്ക് 4 വഴികൾ.രണ്ട്  ഫ്ലൈ ഓവറുകൾ ഉണ്ടാകും.റെയിൽ പാതയെ ബാലരാമപുരത്തു വെച്ച് മുറിച്ചു കടക്കും ORR.nരണ്ടു നദികൾക്കു മുകളിലൂടെ(വാമനപുരം നദിയും കരമന യാറും)യാകും പുതിയ റോഡ്.9 വയഡക്റ്റുകൾ 4 പാലങ്ങൾ എന്നിവയുണ്ടാകും.

 


തെക്കൻ ഭാഗത്തിന്റെ നിർമാണ ചെലവും മറ്റു വിവരങ്ങ ളുമാണ് പുറത്തുവന്നിരിക്കുന്നത്. നിർമാണ ചെലവ് 28,31,92,23,403 രൂപ(2831കോടി രൂപ).600 ഹെക്ടർ ഭൂമി ഏറ്റെടുക്കലിനായി 3553 കോടി രൂപ മാറ്റി വെക്കും.റോഡു കഴിഞ്ഞുള്ള 5 മീറ്റർ വീതം(ഇരുവശവും)ഭൂമി ബഫർ സോണാ യി(80 ഹെക്ടർ)നില നിർത്താൻ 474 കോടി രൂപ.മൊത്തം ഭൂമി ക്കായുളള ചെലവ് 4027കോടി രൂപ വരും.ഭാരത മാല പരിയോ ജനയുടെ ഫണ്ട് ഉപയോഗിക്കും എന്നാണ് സർക്കാർ പറയുന്നത്.

 


റിംഗ് റോഡിൽ 65000 വാഹനങ്ങൾ/പ്രതിദിനം തുടക്കം മുതൽ ഉണ്ടാകും, 97500 ആയി വർദ്ധിക്കും ഭാവിയിൽ എന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

 


വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ORR NH 66 ൽ നിന്നാരംഭിച്ച് 47.93 Km മംഗലപുരത്ത് വെച്ച് വീണ്ടും NH 66 ൽ ചേരുമ്പോൾ യഥാർത്ഥത്തിൽ 18.973 km വിഴിഞ്ഞത്തു നിന്ന ധികമായി യാത്ര ചെയ്യുകയാണ്.NH 66 ലൂടെ 29 Km കൊണ്ട് എത്താവുന്ന ദൂരം ഏകദേശം19 Km കണ്ട് വർധിക്കുകയാണ് പുതിയ 90 മീറ്റർ വീതി റോഡു വഴി.യാത്രക്ക് അധികമായി 33 മിനിറ്റിലധികം ചെലവഴിക്കണം ഇവിടെ.സർക്കാർ കണക്കി ലെ അര ലക്ഷം മുതൽ മുകളിലേക്ക് വരുന്ന വാഹനങ്ങളുടെ അധിക ദൂര യാത്ര അനാവശ്യമായി വലിയ തോതിലുള്ള കാർ ബൺ ബഹിർഗമനം  ഉണ്ടാക്കും.പൊതുവെ ഇന്ത്യൻ തുറമുഖ ത്തെ കയറ്റി ഇറക്കുമതി ചെലവ് കൂടുതലായത് പ്രതികൂലമാ കാറുണ്ട്. ഇവിടെ ചരക്കു വാഹനങ്ങളുടെ അധിക ദൂര യാത്ര തുറമുഖത്തിന്റെ കച്ചവടത്തിന് ഗുണപരമല്ല എങ്കിലും സർക്കാർ നീണ്ട റോഡിലൂടെ ഉദ്ദേശിക്കുക റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾ മാത്രമാണ്.

 


90 മീറ്റർ വീതിയിലുള്ള 78 km ഓളം വരുന്ന റോഡ് രണ്ടു തണ്ണീർ തടങ്ങളിലൂടെ കടന്നു പോകുന്നു.47 Km വരുന്ന തെക്കൻ ORR ന്റെ നിർമ്മാണത്തിനായി മാത്രം 5000 മരങ്ങൾ മുറിച്ചു നീക്കുമെന്ന് സർക്കാർ പറയുമ്പോൾ കുറഞ്ഞത് 25000 എങ്കിലും മാറ്റേണ്ടി വരും.25000 ആളുകളുടെ വാസസ്ഥ ലങ്ങൾ നഷ്ടപ്പെടും.സുപ്രീം കോടതിയുടെ വിലയിരുത്തലിൽ ഒരു മരത്തിന്റെ സാമൂഹിക മൂല്യം 75 ലക്ഷം രൂപ വരെയുണ്ട് എന്നിരിക്കെയാണ് കാൽ ലക്ഷം മരങ്ങൾ നഷ്ടപ്പെടുന്നതി നെ നിസ്സാരമായി സർക്കാർ വീക്ഷിക്കുന്നത്.

 


ഭാരത് മാല പദ്ധതിയിൽ പെടാൻ യോഗ്യതയില്ലാത്ത പുതിയ പാത പ്രസ്തുത പദ്ധതിയിൽ ചേർക്കപ്പെടും എന്നാണ് പറയു ന്നത്.ഗൗതം അദാനിയുടെ സൗകര്യങ്ങൾക്കു മുന്നിൽ കേന്ദ്ര സർക്കാരിനൊപ്പം കേരള സർക്കാരും മത്സരക്ഷമമാണ് എന്ന തിനുള്ള മറ്റൊരു ഉദാഹരണമാണ് തിരുവനന്തപുരത്തെ വൻ കിട റോഡും കൊല്ലം ജില്ല മുതൽ അങ്കമാലി വരെ പുതുതായി പണിയിക്കുന്ന ഗ്രീൻ ഫീൽഡ് പാതയും(കൊല്ലം ജില്ലയിൽ ചെങ്കോട്ട വരെയുള്ള മറ്റൊരു വൻ റാേഡ്) ഒക്കെ .

 

 

നിരവധിയായിരം ആളുകളെ കുടി ഒഴിപ്പിക്കാൻ അവസരമു ണ്ടാക്കുന്ന പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകുവാൻ സംസ്ഥാന പരിസ്ഥിതി ആഘാത പരിശോധനാ സമിതിക്ക് യോഗ്യത ഇല്ല എന്നതു വ്യക്തമാണ്.എന്നാൽ അതു വകവെ ക്കാതെ State Environment Impact Assesment Authority(SEAC) അനുമതി കൊടുത്തത് നിയമങ്ങളോടുള്ള വെല്ലുവിളിയാണ്.

 


ഇവിടെയും നിർമാണത്തിനായി വലിയ തോതിൽ പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കേണ്ടിവരും.അതും ഒരു ജില്ലയിൽ നിന്ന് വിഭവങ്ങൾ എടുക്കാതെ മാർഗ്ഗമില്ല.വൻ തോതിൽ കുന്നുകൾ തുരക്കേണ്ടി വരുന്നതും പാറകളുടെ ഉപയോഗവും ഖനന സാധ്യത വർധിപ്പിക്കും.

 


 പേപ്പാറ,കോട്ടൂർ,വെള്ളിമല,പാലോട് മല എന്നീ സംരക്ഷിത വനങ്ങൾ പുതിയ റാേഡിന്റെ 5 Km അകലത്തിൽ മാത്രമാണ് കിടക്കുന്നത്.അഗസ്ത്യമല ജൈവ വൈവിധ്യമേഖല 200 മീറ്റർ അകലത്തിൽ ഉണ്ട് .

 

 

47.91 Km വരുന്ന തെക്കൻ റോഡ് മാണിക്കൽ,വെമ്പായം, പൂവത്തൂർ,അരുവിക്കര(നെടുമങ്ങാട് താലൂക്ക്),വിളപ്പിൽ , കാട്ടാക്കട,മാരനല്ലൂർ,മലയൻകീഴ്,പള്ളിച്ചൽ,ബാലരാമപുരം, വിഴിഞ്ഞം(നെയ്യാറ്റിൻകര താലൂക്ക്)എന്നീ വില്ലേജുകളിലൂടെ കടന്നുപോകുന്നു.

 


വിഴിഞ്ഞം തുറമുഖത്തെ ഇനി മുതൽ Vizhinjam International Seaport എന്ന് വിളിക്കാമെന്ന് ഗൗതം അദാനിക്കൊപ്പം സർക്കാർ തീരുമാനിക്കുമ്പോൾ തുറമുഖത്തെ പറ്റിയുള്ള ജന ങ്ങളുടെ ആകുലതകൾ അതുകൊണ്ട് അവസാനിക്കുന്നില്ല. തുറമുഖത്തിന്റെ ഭാവി നഷ്ടത്തിലാണ് എന്ന് സർക്കാർ ഉറപ്പി ച്ചതിനാലാണ് പദ്ധതിയുടെ 40% വരെ Viability gap fund അദാനിക്കു കൊടുക്കുവാൻ തയ്യാറായത്.റിയൽ എസ്റ്റേറ്റ് സാധ്യതകളെ മുൻ നിർത്തിയുള്ള പദ്ധതി മലയാളികൾക്കു വൻ ബാധ്യതയുണ്ടാക്കും എന്ന് CAG റിപ്പോർട്ട് വ്യക്തമാക്കി യതാണ്.ഇന്ത്യക്കാർക്കു കേട്ടുകേഴ് വി ഇല്ലാത്ത വിധം 40 മുതൽ 60/80 വർഷം വരെ അദാനിക്കു പൂർണ്ണ നിയന്ത്രണമു ള്ള കരാർ അവസാനിക്കുമ്പോൾ സർക്കാർ19500 കോടി രൂപ കൊടുത്തു വേണം അദാനി കമ്പനിയെ മടക്കുവാൻ .

 

തീരവും കടലും കരയും അദാനിക്കായി കൈകാര്യം ചെയ്യു മ്പൊൾ തുറമുഖത്തിനായി 90 മീറ്റർ റോഡ് കേരള സർക്കാർ ചെലവിൽ പണിഞ്ഞ് ഒരു സ്ഥാപനത്തെ തൃപ്തിപ്പെടുത്തു കയാണ്.റോഡും റെയിലും എല്ലാം നാട്ടുകാരുടെ പണത്തിലു ണ്ടാക്കി സ്വകാര്യ വ്യക്തികളുടെ സൗകര്യത്തിനു നൽകുന്ന പദ്ധതിയുടെ ചുരുക്കപ്പെരാണ് PPP എന്ന് കാൽ നൂറ്റാണ്ടായി നാട്ടുകാർ മനസ്സിലാക്കുന്നുണ്ട്.

 

ഗ്രീൻ ഫീൽഡ് പദ്ധതി എന്ന പേരിട്ടാൽ നിർമാണം പരിസ്ഥിതി സൗഹൃദമാകില്ല എന്ന് സർക്കാരിനറിയാം.അതിന്റെ പേരിൽ ഒരു ഭാഗം പണിയുമ്പോൾ തന്നെ കാൽ ലക്ഷം മരങ്ങൾ മുറി ച്ചു മാറ്റും.കാൽ ലക്ഷം ജനങ്ങളെങ്കിലും കുടി ഒഴിപ്പിക്കപ്പെടും. എല്ലാം ഒരു മുതലാളിയുടെ താൽപര്യത്തെ മാത്രം പരിഗണിച്ച്. 

 

മലയാളത്തിന്റെ വികസന സ്വപ്നങ്ങളെ ലക്ഷ്യത്തിലെത്തി ക്കാനാണ് ലോകത്തെ മുഴുത്ത തട്ടിപ്പുകാരൻ എന്ന ഖ്യാതി നേടിയ അദാനി എന്റർപ്രൈസസ് തിരുവനന്തപുരത്തു വന്ന് സമയം ചെലവഴിക്കുന്നതെന്നാണ് ഇടതുപക്ഷ സർക്കാർ ആവശ്യപ്പെടുന്നത്.

 

മലയാളിക്കു പരിചയമില്ലാത്ത വിധം വീതിയുള്ള സ്വകാര്യ ടോൾ റോഡ് , നാട്ടുകാരുടെ ചെലവിൽ , തിരുവനന്തപുരം ജില്ലയിൽ നിയമങ്ങളെ കാറ്റിൽ പറത്തി,നിർമ്മിക്കുമ്പോൾ  അതിനെ ജനകീയ സമരങ്ങൾക്കൊപ്പം കോടതിയിലും ചോദ്യം ചെയ്യുവാൻ നാട്ടുകാർ ,വിശിഷ്യ കാൽ ലക്ഷം വരുന്ന , നേരിട്ട് പദ്ധതി കൊണ്ട് ബുദ്ധിമുട്ടുന്നവർ , മുന്നോട്ടു വരണം .

 


State Environment Impact Assesment Authority(SEIAC)5000 കോടിക്കടുത്തു വരുന്ന പദ്ധതിക്ക് അനുമതി നൽകിയ തീരു മാനത്തെ ക്ലിപ്ത സമയത്തിനുള്ളിൽ ദേശീയ ഹരിത ട്രൈബ്യൂ ണലിൽ ചോദ്യം ചെയ്യുവാൻ നാട്ടുകാർക്കവസരമുണ്ട്.

 

അതിനുള്ള ശ്രമങ്ങൾ സമയ ബന്ധിതമായി റിംഗ് റോഡു വിരുധ ജനകീയ പ്രവൃത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.അതിനാവശ്യമായ എല്ലാ സഹകരണവും Green reporter ന്റെ ഭാഗത്തു നിന്നുമുണ്ടാകും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment