വർക്കല പാപനാശം തീരത്ത് കുന്നിനു ചേർന്നു നടപ്പാത പണിയാൻ നീക്കം




വിനോദ സഞ്ചാരം വികസനത്തിന്റെ ഭാഗമായി വർക്കല പാപനാശം തീരത്ത് കുന്നിനു ചേർന്നു നടപ്പാത പണിയാനുള്ള നീക്കം. ബലി തർപ്പണം നടക്കുന്ന സ്ഥലത്തു നിന്നു വടക്കു ഭാഗത്തെ വഴിയിലെ പഴയ തടിപ്പാലം പുനർ നിർമിക്കാനും തുടർന്നു പ്രധാന ബീച്ച് വരെ നടപ്പാത പണിയാനുമാണ്. കടലാക്രമണ പ്രതി തീർത്ത കരിങ്കൽ ഭിത്തി അനുമതിയില്ലാതെ മണ്ണു മാന്തിയുടെ സഹായത്തോടെ ഇളക്കിയതിനെതിരെ ഇറിഗേഷൻ വകുപ്പ് വിശദീകരണം തേടിയെന്നാണ് വാർത്ത.


നിർമാണ പ്രവർത്തനങ്ങൾ കുന്നിനു ദോഷകരമാണ്. പത്തു കോടിയുടെ വികസന പദ്ധതിയെന്നു അവകാശപ്പെട്ടു ദിവസങ്ങൾക്ക് മുൻപാണ് വകുപ്പ് മന്ത്രി നിർമാണം കുറിച്ചത്. തീരത്തെ കരിങ്കൽ ഭിത്തിക്കരികിലൂടെ നടപ്പാത നിർമിക്കുകയാണ് ലക്ഷ്യം. നടപ്പാത കുന്നിനു സംരക്ഷണ വലയമാകുമെന്നും സഞ്ചാരികൾക്ക് തടസ്സങ്ങളില്ലാതെ ബീച്ചിലെ പ്രകൃതി ദത്തമായ ഓവ് വരെ എത്താനും സഹായിക്കുമെന്നാണ് വിശദീകരണം. നഗര സഭയുടെ വികസന രേഖയിൽ കുന്ന് സംരക്ഷണത്തിന് കോൺക്രീറ്റ് ഉപയോഗം വിലക്കുമ്പോഴാണ് നടപ്പാത കോൺക്രീറ്റ് കൊണ്ടു കെട്ടുന്നതെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. കുന്നിന്റെ ചില ഭാഗങ്ങൾ ഇടിഞ്ഞു വീഴാൻ സാധ്യതയുള്ളപ്പോഴാണ് ഓവിന്റെ പരിസരത്തേക്ക് ജനങ്ങളെ ആകർഷിക്കാൻ ശ്രമം നടത്തുന്നത്. ഇടപെടൽ ആവശ്യപ്പെട്ടു എൺവയൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് റിസർച്ച് കൗൺസിൽ കലക്ടർ അടക്കമുള്ളവർക്ക് പരാതി നൽകി.


കടപ്പാട്: മലയാള മനോരമ വാർത്ത

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment