ഒഡീഷയിലെ മലനിരകളെ വിഴുങ്ങാൻ വീണ്ടും വേദാന്ത !




ഒഡീഷ സംസ്ഥാനത്തെ പച്ച പുതച്ച മലനിരകൾക്കിടയിലുള്ള  ചെറിയ ആദിവാസി ഗ്രാമമായ ബന്റേജിയിലെ ജനങ്ങളിൽ മിക്കവരും അത്യാവശ്യകാര്യങ്ങൾക്ക് മാത്രം വീട്ടിൽ വരിക യും രാത്രി മുഴുവൻ കാട്ടിൽ ഉറങ്ങുകയും ചെയ്യുന്ന അവസ്ഥ The Gurdian റിപ്പോർട്ട് ചെയ്തിരുന്നു.പോലീസ് റെയ്ഡുകളും അക്രമങ്ങളും എപ്പോൾ വേണമെങ്കിലും വീണ്ടും വരാമെന്ന് അവർ ഭയപ്പെടുന്നു.വിഷയം വേദാന്തയുടെ പുതിയ ബോക്സൈറ്റ് ഖനന ശ്രമങ്ങളും .

 

 

രായഗഡ ജില്ലയിലെ ജനങ്ങൾ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിരക്ഷയ്ക്കും കാര്യമായ സൗകര്യമില്ലാതെ കടുത്ത ദാരിദ്ര്യ ത്തിലാണ് ജീവിക്കുന്നത്.നൂറുകണക്കിനു വർഷങ്ങളായി  ചുറ്റിനുമുള്ള കാടും കുന്നുകളും അവരെ നിലനിർത്തുന്ന  മലകളും അവരുടെ ദൈവങ്ങളാണ്.

 

 

കിഴക്കൻ ഘട്ടത്തെ ബോക്‌സൈറ്റ് വേർതിരിച്ചെടുക്കുന്നതി നുള്ള വിശാലമായ ഖനിയായി മാറ്റുകയാണ് പുതിയ പദ്ധതി. ആഗോളതലത്തിൽ അലൂമിനിയത്തിന്റെ ആവശ്യം ഉയർന്ന നിലയിലാണെങ്കിലും ബോക്‌സൈറ്റിനായുള്ള ഖനനം പരിസ്ഥി തിക്ക് വിനാശകരവും പ്രദേശങ്ങളെ ഫലത്തിൽ ജനവാസ യോഗ്യമല്ലാതാക്കും.വനങ്ങൾ നശിപ്പിക്കുക,വിഷലിപ്തമാ ക്കുക,ജലവിതരണം തടസ്സപ്പെടുത്തുക,പൊടിയും അവശിഷ്ട ങ്ങളും ഉണ്ടാകുക ഖനനത്തിന്റെ ഭാഗമാണ്.

 

 

സിജിമാലി മലനിരകളുടെ താഴ്‌വരയിൽ താമസിക്കുന്ന ആയി രക്കണക്കിന് ആദിവാസികളാണ് പ്രതിഷേധവുമായി രംഗ ത്തെത്തിയിരിക്കുന്നത്.കമ്പനിക്കായി പ്രവർത്തിക്കുന്ന പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും അക്രമം,ഭീഷണിപ്പെടു ത്തൽ,അറസ്റ്റ്,ജുഡീഷ്യൽ പീഡനം,ഉപദ്രവിക്കൽ ശക്തമാകു ന്നു എന്ന് ജനങ്ങൾ പറയുന്നു.ഗ്രാമത്തിൽ നിന്നുള്ള 20ലധി കം ആളുകൾ ഇപ്പോഴും ജയിലിൽ കഴിയുന്നു.അവരെ പോലീസ്  മർദിക്കുന്നതായി അവർ പറയുന്നു.

 

 

ഖനനം അനുവദിച്ചാൽ അത് നമ്മെ മാത്രമല്ല,നമ്മുടെ ഭാവി തലമുറയുടെ അവസാനവും കൂടിയാകും ,അവർ ഞങ്ങളെ ഇവിടെ നിന്ന് പുറത്താക്കിയാൽ നമ്മൾ എങ്ങോട്ട് പോകും? ഒരു സമ്പന്ന കമ്പനിക്ക് കൂടുതൽ സമ്പന്നമാകാൻ ഞങ്ങൾ എന്തിന് എല്ലാം ത്യജിക്കണം? എന്ന ന്യായമായ വാദമാണ് ഗ്രാമീണർ ഉയർത്തുന്നത്.

 

ഖനന ഭീഷണിയുടെ കാര്യത്തിൽ രായഗഡ ജില്ല അപരിചി തമല്ല;ദശാബ്ദങ്ങളായി, കോർപ്പറേഷനുകൾ അതിന്റെ പുരാതന വനങ്ങളുടെ അടിയിൽ കിടക്കുന്ന ദശലക്ഷക്കണ ക്കിന് ഡോളർ വിലമതിക്കുന്ന സമ്പന്നമായ ബോക്‌സൈറ്റ് കരുതൽ ശേഖരത്തിൽ കണ്ണുവെച്ചിരുന്നു.

 

 

1990-കളിൽ,സിജിമാലി ഖനനം ആരംഭിക്കാൻ പദ്ധതിയിട്ടിരു ന്നു.പ്രദേശവാസികളുടെ കടുത്ത ചെറുത്തുനിൽപ്പിനാൽ കമ്പനി പിൻവാങ്ങി.സമീപത്തെ നിയംഗിരിയിൽ,ബോക്‌സൈ റ്റ് ഖനനത്തിനെതിരായ പ്രതിഷേധം ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഅവകാശ പ്രസ്ഥാനങ്ങളിലൊന്നായി മാറി.അതിന്റെ ഫലമായി പ്രദേശത്ത് ഖനനം നിരോധിക്കുകയും 2013-ൽ സുപ്രീം കോടതിയുടെ വിധി,തദ്ദേശീയരുടെ അനുമതിയില്ലാ തെ ഇന്ത്യയിൽ ഒരിടത്തും പുതിയ ഖനനം നടത്താൻ കഴിയി ല്ലെന്ന് പറഞ്ഞു.

 

 

 ഭാരതീയ ജനതാ പാർട്ടി(ബിജെപി)വൻകിട കോർപ്പറേറ്റുക ൾക്ക് നേട്ടമുണ്ടാക്കാൻ പാരിസ്ഥിതിക നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കുന്നതിനിടയിലാണ് ഖനന പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് പ്രവർത്തകർ പറയുന്നു.പരിസ്ഥിതി പ്രവർ ത്തകരെ ഭീകരവാദ നിയമത്തിൽ പെടുത്തുകയാണ്.അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ 60-ലധികം പരിസ്ഥിതി പ്രവർത്തകരും റെയ്ഡ് ചെയ്യപ്പെട്ടു.

 

 

വനസംരക്ഷണ നിയമങ്ങളിൽ ജൂലൈയിൽ ഭേദഗതികൾ പാസാക്കിയത് സിജിമാലി പോലുള്ള പഴയ വനങ്ങളുടെ വിശാലമായ പ്രദേശങ്ങളിൽ പദ്ധതികൾ വരുന്നതിന് കോർ പ്പറേഷനുകളെ സഹായിക്കാനാണ്.ഫെബ്രുവരിയിൽ ബിജു ജനതാദളിന്റെ (BJD) സംസ്ഥാന സർക്കാർ സിജിമാലി ഖനി പദ്ധതിക്ക് അനുമതി നൽകുക വഴി വേദാന്ത കമ്പനിക്ക് 31.1 കോടി ടൺ ബോക്‌സൈറ്റ് ലഭ്യമാക്കുകയാണ്.ബി ജെ പിക്ക് ദശലക്ഷക്കണക്കിന് ഡോളർ സംഭാവന നൽകിയിട്ടുണ്ട് വേദാന്ത .

 

 

മൈത്രി ഇൻഫ്രാസ്ട്രക്ചർ ആൻഡ് മൈനിംഗ് എന്ന പ്രാദേ ശിക കമ്പനിയെ ഖനനത്തിനായി വേദാന്ത റിക്രൂട്ട് ചെയ്തു.  സഹകരിച്ചാൽ ഓരോ വീടിനും പ്രതിമാസം 1,500 രൂപ ലഭിക്കു മെന്നും ഗ്രാമവാസികളെ അറിയിച്ചു.തൊഴിലും വികസനവും കൊണ്ടുവരും,പുതിയ സ്കൂളുകളും ആശുപത്രികളും റോഡുകളും നിർമ്മിക്കുമെന്നാണ് വാഗ്ദാനം.

 

 

2006 മുതൽ ഉത്കൽ അലൂമിന ഇന്റർനാഷണലിന്റെ ഖനി തുറന്ന രായഗഡ ജില്ലയിലെ ബാഫ്‌ലിമാലി മലയും ആദിവാസി ഗ്രാമങ്ങളും നാമാവിശേഷമായി എന്ന് നാട്ടുകാർ പറയുന്നു.

 

 

ശ്രീ.പ്രഫുല്ല സമന്തര,ആഗസ്റ്റ് 29 ന് രായഗഡയിലെ ഹോട്ടൽ മുറിയിൽ ഖനിയുമായി ബന്ധപ്പെട്ട പത്രസമ്മേളനം നടത്താൻ തയ്യാറായി കാത്തുനിൽക്കുകയായിരുന്നു.അദ്ദേഹത്തെ

പോലീസ് തന്നെ തട്ടിക്കൊണ്ടുപോയി.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

 

ഒഡിഷയിലെ മലനിരകളിൽ വേദാന്ത പിടിമുറുക്കുന്നത് വന നിയമത്തിൽ വരുത്തിയ മാറ്റത്തിന്റെ തണലിലാണ് എന്നതാണ് യാഥാർത്ഥ്യം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment