വിഴിഞ്ഞത്തെ കല്ലുകടിക്കു ശമനമില്ല !




അദാനിയുടെ ബലൂൺ പറപ്പിച്ച മുഖ്യമന്ത്രിയും കൂട്ടരും ഉദ്ഘാടന ശേഷം വിഴിഞ്ഞത്ത് നിന്നും മടങ്ങിപ്പോയെങ്കിലും, നാലാം നാളാണ് ക്രെയിൻ ഇറക്കലിന്റെ നിയമപരമായ തടസ്സ ങ്ങൾ മാറി കിട്ടിയത്.ക്രെയിനുകളുമായി വന്ന വെസ്സലിൽ നിന്ന് ക്രെയിൻ ഇറക്കാൻ കഴിയാതെ , വിഴിഞ്ഞം കടലിൽ അടിയൊഴുക്കിലും തിരതള്ളലിലും പെട്ട് ആടി ഉലയുകയാ ണെന്ന് ആയിരുന്നു പത്ര വാർത്ത.

 

തുറമുഖത്തിന്റെ ഗുണമേന്മ, അവിടെ വന്നെത്തുന്ന കപ്പലു കൾക്ക് സുരക്ഷിതമായി പോയി വരാനും നിലകൊള്ളാനും കഴിയണം എന്നാണ്.മുതിർന്ന ഹൈഡ്രോഗ്രാഫർമാർ പറയു ന്നത്  "വിഴിഞ്ഞത്തിന് ഒരിക്കലും ഒരു “All Weather Port” ആകാൻ കഴിയില്ല എന്നാണ്. “Fair Weather Port” മാത്രമായിരി ക്കും ടെർമിനൽ .എല്ലാ കാലാവസ്ഥയിലും കപ്പലടുക്കുവാൻ വിഴിഞ്ഞത്തു കഴിയും എന്ന തരത്തിലാണ് സർക്കാർ  വിവരണം എന്ന് ഓർക്കുക.

 

ചൈനയിൽ നിന്ന് മുണ്ട്ര പോർട്ടിലെത്തിയ ശേഷം, തിരുവന ന്തപുരത്തു വന്ന കപ്പലിൽ നിന്ന് കേരള തീരത്തിറുങ്ങുവാൻ ചൈനക്കാർക്ക് തടസ്സങ്ങളുണ്ട് എന്ന വാദത്തിനു പിന്നിൽ ദുരൂഹതകൾ നിലനിൽക്കുന്നു.

2019 ഡിസംബറിൽ പ്രവർത്തനം ആരംഭിക്കുമെന്നു പറഞ്ഞ തുറമുഖം ഉത്ഘാടനം നിർവഹിച്ചതു തന്നെ പണി സാധന ങ്ങൾ ഇറക്കാൻ എത്തിയ കപ്പലിനെ ചുണ്ടികാട്ടിയാണ്. അതും 4 വർഷത്തിനുപ്പുറം.പണിയാകട്ടെ ഇന്നും പൂർത്തി യായിട്ടില്ല .

 

46 മാസം അധികം കഴിക്കിട്ടും ടെർമിനലിന്റെ പണിതീർക്കാ ത്ത അദാനിയിൽ നിന്ന് നഷ്ടപരിഹാരം വാങ്ങാൻ താൽപ്പര്യ മില്ലാത്ത കേരള സർക്കാർ , തുറമുഖ പ്രവർത്തനം പൂർത്തി യായി എന്ന ധാരണ പരത്താൻ പല മാർഗ്ഗങ്ങൾ തേടുന്നതി ലെ ഒരിനം മാത്രമാണ്‌ കഴിഞ്ഞ ദിവസം കണ്ടത്.അപ്പോഴും ,  കപ്പലിൽ നിന്നും  ക്രെയിൻ ഇറക്കാൻ 72 മണിക്കാർ കഴിഞ്ഞിട്ടും തടസ്സങ്ങൾ സമ്പൂർണ്ണമായും നീങ്ങിയില്ല എന്നത് പദ്ധതിയുടെ അനിശ്ചിതത്വത്തിന് തെളിവാണ്.

 

കേരളത്തിന്റെ സ്വപ്ന പദ്ധതി എന്നാൽ,അദാനിയുടെ തിരി മറികൾക്കുള്ള ഒരു വേദി എന്ന അർത്ഥത്തിൽ മാത്രമെ വിഴിഞ്ഞം പദ്ധതിയെ കാണാൻ കഴിയൂ .....

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment