ജലസമ്മേളനം കേരളത്തിന് എന്ത് നൽകും?




3000 mm ല്‍ കുറയാതെ മഴ ലഭിക്കുന്ന കേരള സംസ്ഥാനം കഴിഞ്ഞാല്‍ മഴയുടെ അളവില്‍ രണ്ടാം സ്ഥാനം ഗോവയും പിന്നീട് മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവയുമാണ്‌ പങ്കു വെക്കുന്നത്. ഏറെ കുറവ് മഴ ലഭിക്കുന്നത് രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ ഇടങ്ങളിലാണ്. 3 മീറ്റര്‍ ഉയരത്തില്‍ വെള്ളം കൊണ്ട് മുക്കുവാന്‍ കഴിയുമാറ് മഴ കിട്ടുന്ന 38,863 ച.കി. വിസ്തൃതിയുള്ള കേരളം ജല ലഭ്യതയില്‍ പ്രതിസന്ധിയിലാണ് എന്ന വാര്‍ത്ത മറ്റു നാട്ടുകാരെ അത്ഭുതപെടുത്താം. എന്നാല്‍ കേരളീയര്‍ക്കും കേരളത്തെ അടുത്തറിയാവുന്നവര്‍ക്കും (പരിസ്ഥിതിയുടെ അവസ്ഥയെ) അത്തരം ഞെട്ടലുകള്‍ ഉണ്ടാകുവാന്‍ സാധ്യതയില്ല.


സംസ്ഥാനത്ത് മൊത്തം മഴയുടെ അളവില്‍ വലിയ കുറവ് ഉണ്ടായില്ല എങ്കിലും അതിന്‍റെ സ്വഭാവത്തിലെ മാറ്റം, കാടുകളും പുഴകളും ചുരുങ്ങിയത്, നെല്‍പ്പാടങ്ങളും വെള്ളകെട്ടുകളും കരയായി മാറിയത്, കായലുകള്‍ ഇല്ലാതാകുന്നത്, അറബികടല്‍ ഉയരുന്നത്, ഉപഭോഗം വര്‍ധിച്ചത് തുടങ്ങിയ വിഷയങ്ങള്‍ കേരളത്തിന്‍റെ ജല ലഭ്യതയെ പ്രതികൂലമാക്കി.


കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന കേരളവും മറ്റു തെക്കന്‍ സംസ്ഥാനങ്ങളും Sedimentary Rock, Basalt, Crystalline Rock എന്നിവകളുടെ സാന്നിധ്യം അറിയിക്കുന്നു. ഇവിടങ്ങളില്‍ 30 മീറ്റര്‍ താഴെ തുടര്‍ച്ചയായ പാറകള്‍ ഉണ്ടാകും. വെള്ളം പാറകളുടെ ഇടയില്‍ 50 മീറ്ററിന് മുകളില്‍ ലഭ്യമാണ്. കടല്‍ തീരത്തെ ഭൂഗര്‍ഭ അറകളിലെ (aqua-fire) വെള്ളത്തിന്‌ ഉപ്പുരസത്തിന്‍റെ സാന്നിധ്യമുണ്ട്.


സംസ്ഥാനത്ത് മഴയിലൂടെ ഒരു വര്‍ഷം ലഭ്യമാകുന്ന വെള്ളത്തിന്‍റെ മൊത്തം അളവ് 7030 കോടി cubic മീറ്റര്‍ വരും. (7030 *1000 കോടി ലിറ്റര്‍, ഒരു tmc =2.83* 100000000 cubic  meter) ഇതില്‍ നദികള്‍ സ്വീകരിക്കുന്നത് 70300 ക്യുബിക് മീറ്ററില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന ജലം 42000 ക്യുബിക് മീറ്റര്‍ മാത്രമാണ് (60%). ഇന്നു കേരളം 300 tmc വെള്ളം ഉപയോഗിക്കുന്നു.  2030 ആകുമ്പോള്‍ ഉപഭോഗം 1000 tmcയായി ഉയരും.സംസ്ഥാനത്തെ ആകെ കൃഷി ഭൂമിയില്‍(22 ലക്ഷം ഹെക്റ്റര്‍ ) 3 ലക്ഷം ഹെക്റ്ററില്‍ മാത്രമേ  ഇന്നു ജലസേചന സൌകര്യുമുള്ളൂ


ശുദ്ധജലം എത്തുന്ന വീടുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ അത് 25%ത്തിലധികം പോകുന്നില്ല.ദേശിയ ശരാശരി 63 ആണ്.തമിഴ്‌നാട്ടില്‍ 68ഉം മഴ ലഭ്യത ഏറെ കുറവുള്ള പഞ്ചാബില്‍ 92% വും വീടുകളില്‍ ശുദ്ധജലം എത്തുന്നു .(ഈ കണക്കുകളുടെ സൂചികകള്‍ തെരഞ്ഞെടുത്തതില്‍ കേരളത്തിന്‍റെ പ്രത്യേകതകള്‍ പരിഗണിച്ചില്ല എന്ന് പറയാമെങ്കിലും നമ്മുടെ സംസ്ഥാനത്തിന്‍റെ അവസ്ഥ ഒട്ടും ശുഭ സൂചകമല്ല).


ലോകത്തെ ഏറ്റവും അധികം കിണറുകള്‍ ഉള്ള നാട്ടില്‍, ഓരോ ഗ്രാമത്തിലും ഡസ്സനിലധികം പല തരത്തിലെ വെള്ള ചാലുകള്‍ ഒഴുകിയ നാട്ടിലെ വീടുകളുടെ ശുദ്ധജല ലഭ്യത ദേശിയ ശരാശരിക്കും താഴെയാണ് എന്ന അടിസ്ഥാന വസ്തുതയെ സംസ്ഥാന സര്‍ക്കാര്‍ ജാനുവരി23, 24 ദിവസങ്ങളില്‍  സംഘടിപ്പിച്ച ജല ദേശിയ സെമിനാര്‍ അംഗീകരിക്കുവാന്‍ നിര്‍ബന്ധിതമാണ്.


വെള്ളപ്പൊക്കം ആവര്‍ത്തിക്കുന്ന കേരളത്തില്‍, വരള്‍ച്ച പിടിമുറുക്കിയ സംസ്ഥാനത്ത്, ജനുവരിയില്‍ തന്നെ 6 ഡിഗ്രീ വരെ ചൂട് വര്‍ദ്ധിച്ചതിനു പിന്നിലെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുവാന്‍ ജല സമ്മേളനം  എന്ത് നടപടികള്‍  കൈക്കൊള്ളും എന്ന് കാത്തിരുന്നു കാണാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment