ജലാശയങ്ങളിൽ മാലിന്യംനിക്ഷേപിച്ചാൽ ഇനി പോലീസ് കേസെടുക്കും




ജലാശയളിൽ മാലിന്യംനിക്ഷേപിക്കുന്നവർക്കെതിരെനടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം .ജലാശയങ്ങളിലും നദികളിലും പ്ലാസ്റ്റിക്കും ജൈവവിഘടനം സംഭവിക്കാത്ത മറ്റു മാലിന്യങ്ങളുംഇലക്ട്രോണിക്വേസ്റ്റുംവലിച്ചെറിയുന്നതിനെതിരെ നടപടിയെടുക്കാന്‍ പൊലീസിനെ അധികാരപ്പെടുത്തുന്ന വിവിധ നിയമങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറ ക്കിയ എക്സിക്യൂട്ടീവ് ഡയറക്ടീവിലാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങളുള്ളത് 

 

1860ലെ ഇന്ത്യന്‍ പീനല്‍ കോഡിലെ 268, 269, 270, 277, 290 എന്നീ വകുപ്പുകള്‍  ജലാശയങ്ങളും ജലസ്രോതസ്സുകളും മലിനമാക്കുന്നതുസംബന്ധിച്ച കുറ്റകൃത്യങ്ങളുമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ ബന്ധപ്പെട്ടവയാണ്. 

 

2003ലെ കേരള ഇറിഗേഷന്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ടില്‍ 2018 ല്‍ വരുത്തിയ ഭേദഗതി പ്രകാരം ഏതെങ്കിലും ജലനിര്‍ഗമന മാര്‍ഗത്തിലോ ജലവിതരണസംവിധാനത്തിലോ മാലിന്യങ്ങള്‍ തള്ളുന്നവർക്കെതിരെ പോലീസ് ഉദ്യോഗസ്ഥന് നേരിട്ട് കേസെടു ക്കാവുന്നതാണ് 2011 ലെ കേരള പൊലീസ് ആക്ട് 120 വകുപ്പ്  കേരള പൊലീസ് ആക്ട്  80(1), (1) വകുപ്പുകള്‍ എന്നിവ ഉപയോഗി ച്ച് പൊലീസിന് നടപടി എടുക്കാവുന്നതാണ് 

 

ക്രിമിനല്‍ നടപടിക്രമത്തിലെ (1973) സെക്ഷന്‍ 133 പ്രകാരം  ജില്ലാ മജിസ്ട്രേട്ടിനോ സബ് ഡിവിഷണല്‍ മജിസ്ട്രേട്ടിനോ സംസ്ഥാന സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന മറ്റ് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടി നോ പൊതു ഉപയോഗത്തിലുള്ള  നദിയിലോ ജലാശയത്തിലോ പൊതുസ്ഥലത്തോ നേരിടുന്ന എല്ലാ തടസ്സങ്ങളെയും നീക്കം ചെയ്യുന്നതിന് പൊലീസില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെയോ  ലഭ്യമായ  തെളിവുകള്‍ ശേഖരിച്ചോ ഉത്തരവ് നല്കാനുള്ള  അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുകേരള മുനിസിപ്പാ ലിറ്റി ആക്ട് സെക്ഷന്‍ 550, 551, കേരള പഞ്ചായത്തിരാജ് ആക്ട് സെക്ഷന്‍ 252,കേരള വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവേജ് ആക്ട് 1986 സെക്ഷന്‍ 46 പ്രകാരവുംപൊലീസിന് കേസെടുക്കാം 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment