വയനാട്ടിലെ മരം മുറി : മാധ്യമ - രാഷ്ട്രീയ നേതാക്കളുടെ പിൻതുണയോടെ തുടരുന്നു.




മണിക്കുന്ന് മലയുടെ താഴ്‌വാരത്തെ കോട്ടവയൽ അമ്പലത്തി നിടുത്ത് കോട്ടപ്പടി എസ്റ്റേറ്റിൽ വീട്ടി ഉൾപ്പെടുന്ന വൻ മരങ്ങൾ മുറിച്ചു മാറ്റുകയാണ്.വനം വകുപ്പും മറ്റു സംവിധാനവും നടപ ടികളെടുക്കാൻ മടിക്കുകയാണ്.

 

 

കാരാപുഴ ജലസംഭരണിയിലേക്കുള്ള പ്രധാന ജലസ്രോത സ്സായ നാലുകെട്ടും ചോലയുടെ പ്രഭവസ്ഥാനവും വൃഷ്ഠി പ്രദേശവും വന്മരങ്ങളിൽ മാത്രം കഴിയുന്ന അപൂർവ്വയിനം സിംഹള കുരങ്ങുകൾ,പുള്ളി പുലി,മ്ലാവുകൾ,മൈലുകൾ  തുടങ്ങി നിരവധി പക്ഷി മൃഗാദികളുടെ ആവാസ സ്ഥാനമായ പരിസ്ഥിതി ദുർബല പ്രദേശത്താണ് മരം മുറി നടക്കുന്നത്. അതിന്റെ ഭാഗമായ മണിക്കുന്ന് മലയുടെ താഴ്‌വാരത്തെ കോട്ടവയൽ അമ്പല പരിസരത്തെ കോട്ടപ്പടി എസ്റ്റേറ്റിൽ (മുൻപും)ഇപ്പോഴും വീട്ടിയടക്കമുള്ള വൻമരങ്ങൾ മുറി തുടരു ന്നു . മുറിച്ച വീട്ടി മരങ്ങളുടെ കുറ്റികൾ പ്ലാന്റേഷനിൽ പലയിട ത്തായി കാണാം.

 

 


പ്രളയ കാലത്തിന് തൊട്ടു മുമ്പ് ഈ മലഞ്ചരിവിലെ വൻ ഈട്ടി മുറി പരിസ്ഥിതി സംഘത്തിന്റെ(APES wynd)ഇടപെടലിലൂടെ  പുറത്തു കൊണ്ടു വന്നിരുന്നു.മുൻ എംഎൽഎയുടെ ബന്ധു വിന്റെതാണ് തോട്ടം.

 

 

കേരളത്തിൽ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് വിധേയ മായ വയനാട്ടിൽ അനധികൃത നിർമാണങ്ങൾ മുതൽ മരം മുറിയും വനം കൈയ്യേറ്റവും തുടരുമ്പോൾ അതിനെ കണ്ടില്ല എന്നാണ് സർക്കാർ സമീപനം.മുട്ടിൽ മരം മുറി നടത്താൻ അവസരം ഒരുക്കിയ സാഹചര്യവും അതിലെ ഉത്തരവാദിക ളായി പറഞ്ഞിരുന്ന ഉദ്യോഗസ്ഥർക്ക് നൽകിയ സഹായവും വിഷയത്തിലെ സർക്കാർ നിരുത്തരവാദിത്വം ദുരൂഹമായി തുടരുന്നു.

 


പെരിയ മരം മുറി മുതൽ കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ച ഉണ്ടാക്കി.എന്നാൽ ആരോപണ വിധേയനായ അന്നത്തെ 
റവന്യൂ മന്ത്രി സുരക്ഷിതനായി വലിയ രാഷ്ട്രീയ സ്ഥാനങ്ങ ളിൽ തുടരുന്നു.

 


അതിനു ശേഷവും കാട്ടു കള്ളന്മാർ ശക്തി തുടർന്നു.കേരള ത്തിൽ വലിയ തലത്തിൽ കാടുകൾ തകർക്കപ്പെട്ടു.മലകൾ ഇടിച്ചു നിരത്തുന്നു.വയനാട്ടിൽ മഴക്കാലത്തെ ഉരുൾ പൊട്ടലു കൾ തുടരുമ്പോൾ കുരുമുളക് കൃഷി അസാധ്യമാക്കി.മഴയു ടെ സ്വഭാവങ്ങൾ മാറിയിട്ടും രാഷ്ട്രീയ-മാധ്യമ നേതാവിന്റെ ബന്ധങ്ങളുടെ തണലിൽ മരം മുറി തുടരുമ്പോഴാണ് കാർബ ൺ ന്യൂട്രൽ മീനങ്ങാടി പോലെയുള്ള നാടകങ്ങൾ അരങ്ങേ റുന്ന ജില്ലയിലെ മരം മുറികൾ തുടരുന്നു.കേരള സർക്കാർ ഒന്നും അറിയാത്ത ഭാവത്തിൽ തുടരുന്നു.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment