വന്യജീവി സംഘർഷം : "കൊലപാതകമല്ല" പരിഹാരം




സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘർഷം പരിഹരിക്കുന്നതിന് വന്യജീവി സംരക്ഷണ നിയമത്തിലെ പ വകുപ്പുകളിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ ബുധനാഴ്ച പാസാക്കി.

നിയമസഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റത്തിൻ്റെ യും ചട്ടം 118 പ്രകാരം വനം മന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്.മനുഷ്യജീവന് ഭീഷണിയായി മാറിയ വന്യമൃഗത്തെ കൊല്ലാൻ അനുമതി നൽകുന്നതിന് നിയമത്തി ൽ ഭേദഗതി വരുത്തണമെന്നും അതിനനുസരിച്ച് മാനദണ്ഡ ങ്ങളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.കൂടാതെ,സംസ്ഥാനത്ത് മനുഷ്യജീവനും വിളക ൾക്കും ഭീഷണിയായ കാട്ടുപന്നിയെ കൊല്ലാൻ കഴിയണം.

ഷെഡ്യൂൾ ഒന്നിൽ പെട്ട വന്യമൃഗത്തെ മനുഷ്യ ജീവന് അപകട കരമാണെന്ന് ഉദ്യോഗസ്ഥർക്ക് തോന്നിയാൽ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്ന നിയമ ത്തിലെ സെക്ഷൻ11(1) (എ)ഭേദഗതി ചെയ്യണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

 

 

അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകിയിട്ടുള്ള അധികാരം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് കൈമാറണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.

 

 

വന്യജീവി മനുഷ്യ സംഘർഷത്തിന് ശാശ്വത പരിഹാര മാർഗ്ഗ ത്തിനുള്ള അവസരമാണ് ഒരുങ്ങേണ്ടത്.അതിനു പകരം വന്യ ജീവികളെ വെടിവെച്ച് പ്രശ്നപരിഹാരം തേടുന്നത് ആശ്വാസ കരമല്ല.

 

 

സംസ്ഥാനത്ത് 120 ഗ്രാമങ്ങൾ വന്യജീവിയുടെ സാന്നിധ്യമറി യുന്നു.ഒരു ലക്ഷം ആദിമവാസികളും 5 ലക്ഷം മറ്റു ജനങ്ങളും നേരിട്ടുള്ള ഭീതിയിലാണ് .

 

511km ൽ ട്രഞ്ചുകൾ,സൗരോർജ്ജ പാനലുകൾ 2348 km തുടങ്ങിയ കണക്കുകൾ സർക്കാർ പറയുമ്പോഴും കാട്ടാനയും കടുവ,പുലി,കാട്ടുപോത്ത് മുതലയാവവർ കൂടുതലായി ഗ്രാമ ങ്ങളിൽ എത്തുന്നത് വരണ്ട കാലാവസ്ഥയിലാണ് .കാടിനുള്ളി ൽ കുടിവെള്ളം പോലും ഇല്ലാത്ത സാഹചര്യം മൃഗങ്ങളുടെ സ്വഭാവത്തിലും മാറ്റം ഉണ്ടാക്കുന്നുണ്ട്.

 

 

110 ആന താരകളാണ് രാജ്യത്തുള്ളത്.തെക്കെ ഇന്ത്യയിൽ 28 , വടക്കു-കിഴക്ക് 23 , മധ്യ ഇന്ത്യ 25 എന്നിങ്ങനെ പോകുന്നു അവയുടെ എണ്ണം.അതിൽ 29% ത്തിലും മനുഷ്യരുടെ കൈ യ്യേറ്റം നടന്നു.66% ത്തിലൂടെ ദേശീയപാതയും 22 താരകളിലൂ ടെ റെയിലും കടന്നുപോകുന്നു.കേരളത്തിലെ 3 ആന താര കളും ആനയ്ക്ക് സുരക്ഷിത പാത ഒരുക്കുന്നില്ല.13 ആന താര കളുള്ള ബംഗാളിലും സമാന സ്ഥിതിയാണ് .

 

 

കേരളത്തിൻ്റെ കാടുകൾ വൻ തോതിലുള്ള വിഭവ ചോഷണ ത്തിന് വിധേയമാണ്.70% തണലുകൾ ഉള്ള വനം നാട്ടിൽ 1680 ച.Km ൽ മാത്രം.ജനുവരി മുതൽ കാടുകൾ വരണ്ടുണങ്ങി ക്കഴിഞ്ഞു.30000 ഹെക്ടറിൽ അക്കേഷ്യ,മാഞ്ചിയം,യൂക്കാലി എന്നിവ വളർത്തി കാടുകളുടെ സ്വാഭാവികതയെ തകർത്തു വനം വകുപ്പ്.

 

ലാൻഡാന,മിക്കാനിയ,സെന്ന തുടങ്ങിയ അധിനിവേശ സസ്യ ങ്ങളും വന്യ ജീവികൾക്കു ഭീഷണിയായി.

 

കാടുകൾ വന്യജീവികൾക്ക് വിട്ടുകൊടുത്ത് ,അവയുടെ എണ്ണ വും കാടിൻ്റെ വിസ്തൃതിയും തമ്മിൽ പൊരുത്തപെടുന്നില്ല എങ്കിൽ ശാസ്ത്രിയമായി വന്യ മൃഗങ്ങളുടെ എണ്ണം നിയന്ത്രി ക്കാനുള്ള വഴിയാണ് തേടേണ്ടത്.

 

പശ്ചിമഘട്ട സംരക്ഷണം അസാധ്യമാണ് എന്നു വാദിക്കുന്ന സർക്കാരും കൈയ്യേറ്റക്കാരുടെ സ്വാധീനത്തിലുള്ള തോട്ട കൃഷിക്കാരും വന്യജീവികളെ കൊന്നു കൊണ്ട് സംഘർഷ ത്തിന് പരിഹാരം എന്ന വാദം പ്രകൃതിയോടുള്ള വെല്ലുവിളി യാണ്.മനുഷ്യവർഗ്ഗം അതിന് വലിയ വില നൽകേണ്ടിവരും.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment