പസഫിക് ദ്വീപുകളുടെ കാലാവസ്ഥാ ദുരന്തത്തിന് സമ്പന്ന രാജ്യങ്ങൾ നഷ്ട പരിഹാരം നൽകേണ്ടിവരും ?




കാലാവസ്ഥാ ദുരന്തം പേറുന്ന രാജ്യങ്ങൾക്കുള്ള നഷ്ട പരിഹാരം അതിനു കാരണക്കാർ തന്നെ നൽകണമെന്ന ഐക്യരാഷ്ട്ര സഭയുടെ നിലപാട് അന്തർദേശീയ കോടതി വഴി നടപ്പിലാക്കാൻ Pacific Islands Students Fighting Climate Change (PISFCC)നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണ്.വിദ്യാർത്ഥികളുടെ ഗ്രൂപ്പ് കഴിഞ്ഞ ഈജിപ്റ്റ് കാലാ വസ്ഥ സമ്മേളന വേദികളിൽ പ്രതിഷേധം ഉയർത്തിയിരുന്നു.അവരുടെ നിലപാടിനെ ശരിവെക്കുവാൻ ഐക്യ രാഷ്ട്ര സമിതി ഈ ആഴ്ച തയ്യാറായത് തികച്ചും ന്യായമാണ്.അതിന് അന്തർ ദേശീയ കോടതി അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷ.


വനുവാത്ത,സോളമൻ ദ്വീപ്,പവിഴ ദ്വീപു മുതൽ നേപ്പാൾ,ബംഗ്ലാദേശ്,പാകിസ്ഥാൻ,ഇന്ത്യ മുതലായ രാജ്യങ്ങൾ നേരിടുന്ന തിരിച്ചടിക്കു മുഖ്യ കാരണക്കാർ സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത രീതിയും അവരുടെ സ്ഥാപനങ്ങളായ കോർപ്പറേറ്റ്  വില്ലത്തരവുമാണ്.


കാലാവസ്ഥാ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളുടെ ബാധ്യതകളും അവർ അഭിമുഖീകരിക്കുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് ഇടപെടുവാൻ അന്താരാഷ്ട്ര നീതിന്യായ കോടതി(ICJ) തയ്യാറാകണമെന്നാണ് PISFCC കൂട്ടായ്മ യുടെ സോളമൻ ദ്വീപിൽ നിന്നുള്ള പ്രതിനിധികൾ 4 വർഷമായി വ്യക്തമാക്കി വന്നത്.


പസഫിക് ദ്വീപ് രാഷ്ട്രമായ വാനുവാത്തു ബുധനാഴ്ച ഐക്യരാഷ്ട്രസഭയിൽ ചരിത്രപരമായ വോട്ട് നേടി,അത് കാലാവസ്ഥാ പ്രതിസന്ധിയ അഭിമുഖീകരിക്കുന്ന രാജ്യങ്ങൾക്ക്  നഷ്ടപരിഹാരം നൽകുവാൻ അന്തർദേശീയ  കോടതിയോട് ആവശ്യപ്പെടാൻ അവസരം ഉണ്ടാക്കി എന്നു കാണാം.


ഉയരുന്ന കടൽ-തീവ്രമായ കൊടുങ്കാറ്റ് ആഘാതങ്ങൾ വാനുവാത്തു വളരെക്കാലമായി അഭിമുഖീകരിക്കുന്നു. 2021-ൽ കാലാവസ്ഥാ വ്യതിയാനം പസഫിക് ദ്വീപുകാരുടെ മനുഷ്യാവകാശ പ്രശ്‌നമായി മാറിയെന്ന് വാദിച്ചു കൊണ്ട്, കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ പോരാടാനുള്ള സർക്കാരുകളുടെ നിയമപരമായ ഉത്തരവാദിത്തത്തെക്കുറിച്ച് ഒരു “ഉപദേശക അഭിപ്രായം” നൽകുന്നതിന് യുഎൻ അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ആവശ്യപ്പെടുവാൻ തീരുമാനിച്ചത് ഭേദപ്പെട്ട സമീപനമാണ്.

 

ഉപദേശക അഭിപ്രായം നോൺ-ബൈൻഡിംഗ്(അനുസരിക്കാതെ മാറി നിൽക്കാൻ അവസരം)ആണെങ്കിലും കാലാവസ്ഥാ ചർച്ചകളെയും ലോകമെമ്പാടുമുള്ള ഭാവിയിലെ കാലാവസ്ഥാ വ്യവഹാരങ്ങളെയും സ്വാധീനിക്കും. അന്താരാഷ്ട്ര ചർച്ചകളിൽ കാലാവസ്ഥാ ദുർബല രാജ്യങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താൻ ഇതിന് കഴിയും.


വനുവാത്തുവിനു മുകളിൽ ഈ വർഷം തുടക്കത്തിൽ തന്നെ ആഘാതങ്ങൾ വർധിച്ചു.മാർച്ച് ആദ്യവാരം 48 മണി ക്കൂറിനുള്ളിൽ കാറ്റഗറി 4-ലെ അപൂർവ ജോഡി ചുഴലിക്കാറ്റുകൾ രാജ്യത്തെ ആഞ്ഞടിച്ചു. ശേഷം ആറ് മാസത്തെ അടിയന്തരാവസ്ഥയിലാണ് നാട്ടുകാർ.ദ്വീപുകളിലെ നിവാസികൾ ഇപ്പോഴും കൊടുങ്കാറ്റിന്റെ അവശിഷ്ടങ്ങൾക്കി ടയിലൂടെ സഞ്ചരിക്കുകയാണ്.


കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ ഇതാദ്യമായാണ് പരമോന്നത അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നത്. സുപ്രധാനമായ തീരുമാനം "അത്യാവശ്യമാണ്," യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നടത്തിയ പരാമർശത്തിൽ പറഞ്ഞു. കാലാവസ്ഥാ നീതി ധാർമ്മിക അനിവാര്യതയും ഫലപ്രദമായ ആഗോള കാലാവസ്ഥാ പ്രവർത്തനത്തിന്  മുൻ വ്യവസ്ഥയുമാണ് എന്ന് അദ്ദേഹം വിവരിച്ചു.

 

എട്ട് പസഫിക് ദ്വീപ് രാഷ്ട്രങ്ങളിലെ നിയമ വിദ്യാർത്ഥികൾ 2019 ൽ PISFCC സ്ഥാപിക്കുകയും പ്രമേയം യുഎന്നിന്റെ പരമോന്നത കോടതിയിലേക്ക് എത്തിക്കുവാൻ പ്രേരിപ്പിക്കുന്നതിനായി പ്രചാരണം ആരംഭിച്ച ശ്രമങ്ങൾക്കാണ് ഇപ്പോൾ ഫലം ഉണ്ടായത്.

 

നാല് വർഷം മുമ്പ് സൗത്ത് പസഫിക് യൂണിവേഴ്‌സിറ്റിയിലെ ഫിജിയൻ വിദ്യാലയത്തിലെ ക്ലാസ് മുറിയിൽ നിന്നാണ് ഉപദേശക അഭിപ്രായം നേടാനുള്ള പ്രചരണം ആരംഭിച്ചത്.നിരവധി നിയമ വിദ്യാർത്ഥികൾ തങ്ങളുടെ പസഫിക് മാതൃ രാജ്യത്തിന്റെ ദുരവസ്ഥ എങ്ങനെ ആഗോള ശ്രദ്ധയിലേക്ക് ആകർഷിക്കാമെന്ന് ചർച്ച ചെയ്തു.ഉപദേശക അഭിപ്രായം എന്ന ആശയം അടിച്ചേൽപ്പിച്ച ശേഷം, അതിനെ പിന്തുണയ്ക്കാൻ അവർ തങ്ങളുടെ സർക്കാരുകളെ നിർബന്ധിക്കുവാൻ തുടങ്ങി.കഴിഞ്ഞ ദിവസത്തെ പ്രമേയം 130-ലധികം രാജ്യങ്ങളുടെ പിന്തുണയോടെ  പാസായി. ലോകത്തിലെ ഏറ്റവും വലിയ രണ്ട് കാലാവസ്ഥാ മലിനീകരണക്കാരായ യുഎസും ചൈനയും പിന്തുണ അറിയി ച്ചില്ല.എന്നാൽ സമവായത്തിലൂടെ പാസാക്കിയ നടപടിയെ അവർ എതിർത്തില്ല.


പാരീസ് ഉടമ്പടിയുടെ ഭാഗമായി  ഉയർന്ന പരിധിയായ 2 ഡിഗ്രി സെൽഷ്യസിലെത്തിക്കാതെ ചൂട് 1.5 ഡിഗ്രി സെൽ ഷ്യസായി പരിമിതപ്പെടുത്താൻ ലക്ഷ്യമിടുന്നതനിയായി രാജ്യങ്ങൾ സമ്മതിച്ചിട്ടുണ്ട്.അതിനു വേണ്ട ബാധ്യതകൾ വ്യക്തമാക്കുന്നതും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും ആഭ്യന്തര നയങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള മറ്റ് വാഗ്ദാനങ്ങളുമാണ് പ്രധാന ലക്ഷ്യമെന്ന് വനുവാത്തുവിന്റെ കാലാവസ്ഥാ വ്യതിയാന മന്ത്രി പറഞ്ഞു.


നിലവിലുള്ള അന്തർദേശീയ ചട്ടക്കൂടുകൾക്ക് കാര്യമായ വിടവുകൾ ഉണ്ട് .ഫോസിൽ ഇന്ധന നിർവ്യാപന ഉടമ്പടി ചർച്ച ചെയ്യുക അല്ലെങ്കിൽ "കാലാവസ്ഥയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ" ക്രിമിനൽ പ്രവർത്തനമായി പരിഗ ണിക്കുക  എന്നാണ് പസഫിക് ദ്വീപുകൾ ആവശ്യപ്പെടുന്നത്.


കാലാവസ്ഥ മാറ്റത്തിന്റെ ഏറ്റവും വലിയ ആഘാതത്തിലാണ് വനുവാത്തു തുടങ്ങിയ ദ്വീപ സമൂഹം . ഇന്ത്യയിലെ ഹിമാലയം മുതൽ ശാന്തൻ പാറയിലെ അരികൊമ്പൻ വിഷയവും വിഴിഞ്ഞം തീരങ്ങളിലെ കടലാക്രമണവും എല്ലാം വൻകിട രാജ്യത്തിന്റെ ജീവിത ശൈലികൾ ഉണ്ടാക്കുന്ന തിരിച്ചടികളായി അന്തർദേശീയ കോടതി വരും നാളുകളിൽ പരിഗണിക്കും എന്നു കരുതാം.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment