നഷ്ട പരിഹാരം വാങ്ങി എടുക്കാതെ കൊക്കാ കൊളയുടെ ഭൂമി കൈമാറ്റം അനുവദിക്കരുത് !




നഷ്ടപരിഹാര വിഷയത്തിൽ തീരുമാനമാകാതെ പ്ലാച്ചിമടയി ലെ ഭൂമി കൈമാറാൻ കൊക്കക്കോളയെ അനുവദിക്കരുത്.

 

പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ  കൊക്കോകോള കമ്പനി കൈവശം വെച്ചിരിക്കുന്ന 35 ഏക്കർ ഭൂമിയും കെട്ടിടവും സംസ്ഥാന സർക്കാരിന് കൈമാറാൻ തയ്യാറാണെന്ന് ഹിന്ദു സ്ഥാൻ കൊക്കോകോള ബിവറേജ് ലിമിറ്റഡ് സി.ഇ.ഒ ഹ്വാൻ പാബ്ലോ റോഡ്രീഗസ് കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതായുള്ള വാർത്ത അത്യന്തം ആശങ്കാ ജനകമാണ്.

 

കർഷകരുടെ നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന് കൊക്ക കോള കമ്പനിയുടെ കൈവശമുള്ള ഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട്  സർക്കാർ മുൻകൈയെടുത്ത് ചർച്ചകൾ ആരംഭി ച്ചിരുന്നു.

 

കർഷകർക്ക് വേണ്ടി ഒരുക്കുന്ന ഡെമോ ഫാമിൻ്റെ നിർമ്മാണ ത്തിന് വേണ്ടി വരുന്ന സാങ്കേതിക സഹായം നൽകാൻ ഒരുക്ക മാണെന്നും കൊക്കോകോള കമ്പനി അറിയിച്ചിട്ടുണ്ട്.

പ്ലാച്ചിമട നഷ്ടപരിഹാര വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാ നും വളഞ്ഞ വഴിയിലൂടെ വീണ്ടും പ്ലാച്ചിമടയിൽ ആധിപത്യം ഉറപ്പിക്കാനുമുള്ള കൊക്കകോള കമ്പനിയുടെ തന്ത്രം മാത്രമാണ് ഈ നീക്കത്തിന് പിന്നിൽ.

 

കേരള നിയമസഭ 12 വർഷം മുമ്പ് പാസാക്കിയ പ്ലാച്ചിമട നഷ്ട പരിഹാര ട്രൈബ്യൂണൽ ബിൽ ഇപ്പോഴും നിയമമായി മാറാത്ത സാഹചര്യമാണ് ഉള്ളത്. ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് പ്ലാച്ചി മടയിൽ ഇപ്പോഴും സത്യഗ്രഹ സമരം തുടരുകയാണ്.

 

.

മലിനീകരണ നിയന്ത്രണ ബോർഡ് പ്ലാച്ചിമട കൊക്കക്കോള കമ്പനിക്കെതിരെ വാട്ടർ ആക്ടിന്റെ 43 ,47 വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും, പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യവും സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല .

 

ഇക്കാര്യങ്ങളിലൊന്നും തീരുമാനമാകാതെ കൊക്കക്കോള യുടെ ഭൂമി മറ്റൊരു കമ്പനിക്കും കൈമാറരുത്.ട്രൈബ്യൂണൽ രൂപീകരിച്ച് പ്ലാച്ചിമടയിലെ ആദിവാസികളുൾപ്പെടെയുള്ള കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാതെ,കൊക്കകോള യുടെ പ്ലാച്ചിമടയിലെ ഭൂമിയും കെട്ടിടങ്ങളും സർക്കാർ ഏറ്റെ ടുത്ത് മറ്റൊരു കമ്പനിക്ക് കൈമാറാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.നഷ്ടപരിഹാരത്തിന് ഈടായി മാറേണ്ട ഭൂമിയും കെട്ടിടങ്ങളും പ്രശ്നത്തിന് ഒരു തീരുമാനമുണ്ടാ ക്കാതെ മറ്റൊരു കമ്പനിക്ക് കൈമാറാൻ ചരട് വലിക്കുന്ന വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നീക്കം അത്യന്തം പ്രതിഷേധാർഹമാണ് .

 

വിദഗ്ദ്ധ സമിതി വിശദമായ  പഠനത്തിന് ശേഷമാണ് നിയമ നിര്‍മ്മാണത്തിന് ശുപാർശ നൽകിയത്.പാരിസ്ഥിതികമായ നശീകരണം, മണ്ണിന്‍റെ ശിഥിലീകരണം,ജല മലിനീകരണം,  കാര്‍ഷിക ഉല്‍പ്പാദനത്തിലെ കുറവ്,കാഡ്മിയം,ലെഡ്, ക്രോമിയം എന്നീ മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ തുടര്‍ന്നുണ്ടായ സാമൂഹ്യപ്രശ്നങ്ങള്‍,സാമ്പ ത്തിക പ്രശ്നങ്ങള്‍ എന്നിവ സമിതി വസ്തുനിഷ്ഠമായി വിലയിരുത്തി.കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം ഭൂഗര്‍ഭ ജലവിതാനത്തില്‍  വലിയ കുറവുണ്ടായി,നിലവിലെ  നിയമവ്യവസ്ഥകള്‍ ലംഘിച്ച് കമ്പനി പ്രവര്‍ത്തിച്ചു,ജലസ്രോ തസുകളെ ദോഷകരമായി ബാധിച്ചു,മണ്ണിനെ കൃഷിയോഗ്യമ ല്ലാതാക്കി,കാര്‍ഷിക ഉല്‍പ്പാദനം ഗണ്യമായി കുറച്ചു,ക്ഷീര കര്‍ഷകർക്കും കോഴി വളര്‍ത്തുന്നവര്‍ക്കും ഭീമമായ നഷ്ടമു ണ്ടായി,പൊതു ജനാരോഗ്യത്തെ ദോഷകരമായി ബാധിച്ചു, ജനിക്കുന്ന കുട്ടികള്‍ക്ക് ഭാരക്കുറവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായി,  കുടിവെളളത്തിനായി സ്ത്രീകള്‍ കിലോമീറ്ററോളം നടക്കേണ്ട തരത്തില്‍ ജലലഭ്യത കുറഞ്ഞു,കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി തുടങ്ങിയവ തെളിവു സഹിതം നിരത്തി യാണ് 2010ൽ LDF സർക്കാർ തന്നെ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.216.26 കോടിയുടെ നഷ്ടമാണ് സമിതി 2011 ൽ തിട്ടപ്പെടുത്തിയത്.    

 

 

നഷ്ടപരിഹാരം ആനുപാതികമായ വർധനവോടെ കമ്പനി യിൽ നിന്ന് ഈടാക്കുന്നതു വരെ ഭൂമി മറ്റൊരു കമ്പനിക്കും ഏറ്റെടുത്തു നൽകാൻ സർക്കാർ തയ്യാറാകരുത്.

 

എൻ സുബ്രഹ്മണ്യൻ

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment