ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ പ്രാധാന്യം !




ജൂലൈ 28 എന്ന ലോക പ്രകൃതി സംരക്ഷണ ദിനം :

 

പ്രകൃതി മനുഷ്യ കേന്ദ്രീകൃതമല്ല,മറ്റു വർഗ്ഗത്തിനൊപ്പമുള്ള പ്രാധാന്യമെ ഹാേമൊ സാപിയൻസിനും ഉള്ളൂ എന്നതാകണം മനുഷ്യർക്കുണ്ടാകേണ്ട പ്രാഥമിക സാമൂഹിക ബോധം എന്ന് ലോക പ്രകൃതി സംരക്ഷണ ദിനം ഓർമ്മിപ്പിക്കുന്നു.

 


വംശനാശഭീഷണി നേരിടുന്ന സസ്യജാലങ്ങളെയും മൃഗങ്ങളെ യും സംരക്ഷിക്കുക എന്നതാണ് ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്ന് ഐക്യ രാഷ്ട്ര സഭ വ്യക്തമാക്കാറുണ്ട്.പ്രകൃതിയുടെ വൈവിധ്യമാർന്ന ഘടക ങ്ങളുടെ സംരക്ഷണം പ്രധാനമാണ്.മണ്ണ്,ജലം,വായു,ഊർജ്ജ സ്രോതസ്സുകൾ,സസ്യ ജന്തുജാലങ്ങൾ എന്നിവ ഇതിൽ ഉൾ പ്പെടുന്നു.ശക്തവും സമൃദ്ധവുമായ മനുഷ്യ സമൂഹത്തെ നില നിർത്തുന്നതിൽ ആരോഗ്യകരവും പ്രവർത്തനപരവുമായ അന്തരീക്ഷത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നത്.

 


ഭാവിതലമുറയ്‌ക്കായി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമാണ്.നിരന്തരമായ മനുഷ്യവിഭവശേ ഷിയുടെ അമിതോപയോഗം കാരണം,അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങൾ ആഗോളതലത്തിൽ കൂടുതൽ സാധാരണമാകുകയാണ്. 

 


2023-ലെ ജൂലൈ 28ന്റെ ആശയം "വനങ്ങളും ഉപജീവനവും: മനുഷ്യനെയും ഗ്രഹത്തെയും നിലനിർത്തുക"എന്നതാണ്.  സംരക്ഷണം എന്നത് പ്രകൃതിയെ മനുഷ്യന്റെ ഉപയോഗത്തി ൽ നിന്ന് പ്രതിരോധിക്കുക എന്നാണ് ഇത് അർത്ഥമാക്കുക.  ദൈനംദിന ആവശ്യങ്ങൾക്കാവശ്യമായ വിഭവങ്ങൾ പ്രകൃതി യാൽ നമുക്ക് നൽകപ്പെട്ടതാണ്.അതിനെ ഉത്തരവാദിത്ത ത്തോടെ കൈകാര്യം ചെയ്യണം.

 

ജീവിവർഗ്ഗങ്ങളിൽ സംഭവിക്കുന്ന വൻ തോതിലുള്ള നാശം പ്രകൃതിയുടെ പൊതു സംവിധാനത്തെ തന്നെ പിടിച്ചുലക്കു കയാണ്.ലാഭത്തിൽ മാത്രം ഊന്നിയ മനുഷ്യരുടെ ഇടപെടലു കൾ  വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാൻ കാരണ മാക്കി.ഈ രീതി തുടർന്നാൽ ഭാവി തലമുറകൾക്ക് വിഭവങ്ങൾ അവശേഷിക്കില്ല.ജീവി വർഗ്ഗങ്ങളുടെ തകർച്ച മനുഷ്യകുല ത്തിനും നിലനിൽപ്പ് അസാധ്യമാക്കും.

 


അന്തരീക്ഷത്തിലെ കാർബൺ ബഹിർഗമനം പരമാവധി ഇല്ലാ താക്കി,വിഭവങ്ങളുടെ ഉപഭോഗം ആവോളം കുറച്ചു മാത്രമെ ഭൂമുഖത്തെ നിലനിൽപ്പ് സാധ്യമാകൂ.അതിന് വ്യക്തികളും കുടുംബവും പ്രാദേശിക സർക്കാരുകളും സംസ്ഥാന-ദേശീയ ഭരണകൂടവും നിർബന്ധമായും അനുകരിക്കേണ്ട കാര്യങ്ങളാ കണം 2023-ലെ ലോക പ്രകൃതി സംരക്ഷണ ദിനത്തിലെങ്കിലും ചർച്ചകളിലും നടപ്പിലാക്കലിലും കടന്നു വരേണ്ടത്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment