ഇന്ത്യൻ വനങ്ങൾക്ക് അന്ത്യവിധി എഴുതുന്ന പുതിയ ദേശീയ സർക്കാർ ഭേദഗതികൾ !




വനം(സംരക്ഷണം)ഭേദഗതി ബിൽ 2023 അവശേഷിക്കുന്ന വനങ്ങളുടെ സംരക്ഷണത്തിന് വെല്ലുവിളിയാണ് എന്നു വ്യക്തം.Indian Forest Act,1927വനഭൂമിയെ നിർവചിക്കുന്നുണ്ട്. അന്നു മുതൽ വനങ്ങളെ'സംരക്ഷിത'ഇടം എന്നു രേഖകളിൽ പറയുകയും വേണ്ട നടപടിക്രമങ്ങൾ സൂചിപ്പിക്കുകയും ചെയ്തു.

 

1980 ൽ പ്രാബല്യത്തിൽ വന്ന Forest Conservation Act വനങ്ങ ളുടെ സുരക്ഷയെ കൂടുതൽ സഹായിക്കാൻ ലക്ഷ്യം വെച്ചു. 1988 ലെ ഭേദഗതി,1992 ൽ നൽകിയ ചില ഇളവുകൾ വന സംരക്ഷണത്തിൽ ഭരണഘടന നിഷ്കർഷിക്കുന്ന 42 ആം ഭേദഗതിയുടെ ഉദ്ദേശങ്ങളോട് മുഖം തിരിച്ചു(48 A ,51-A(g). 2023,ജൂലൈ 26 ൽ പാർലമെന്റിൽ മോദി സർക്കാർ കൊണ്ടു വന്ന ഭേദഗതി കൈയേറ്റം വേഗത്തിലാക്കും.അത് വനങ്ങൾ ക്കു വരുത്താവുന്ന ദുരന്തങ്ങൾ വിവരണങ്ങൾക്കതീതമാണ്.

 

1996-ലെ  സുപ്രീംകോടതിയുടെ ഗോദവർമൻ തിരുമുൾപാട് വിധി ന്യായത്തിൽ വന സംരക്ഷണത്തെ കർക്കശമാക്കുന്ന വിഭവങ്ങൾ ഉണ്ടായിരുന്നു."1980-ലെ വനസംരക്ഷണ നിയമ ത്തിൽ വനസംരക്ഷണത്തിനായി ഏർപ്പെടുത്തിയ വ്യവസ്ഥക ളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉടമസ്ഥാവകാശമോ വർഗ്ഗീകരണമോ പരിഗണിക്കാതെ എല്ലാ വനങ്ങൾക്കും വ്യക്തമായി ബാധകമാകണം"എന്നതരത്തിൽ1996 ലെ വിധി ഉണ്ടായി.വനങ്ങളെ സർക്കാർ സ്വകാര്യ വനങ്ങൾ എന്ന വേർ തിരിവ് ഇല്ലാതാക്കിയത് ഗോദവർമ്മ കേസ്സിലാണ്.

 

മോദി സർക്കാരിന്റെ പുതിയ വന സംരക്ഷണ ഭേദഗതി ഗോദ വർമ്മൻ വിധിയുടെ നേർവിപരീത ദിശയിലാണ് സഞ്ചരിക്കു ന്നത്.സ്വകാര്യ വന ഭൂമിയും വനഭൂമിയാണ് എന്ന് സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ഭൂമിക്കും വന സംരക്ഷ ണ നിയമ പരിരക്ഷ നഷ്ടപ്പെടും പുതിയ ഭേദഗതിയിലൂടെ .

 

റെയിൽവേ ട്രാക്കുകൾ,ട്രാൻസ്മിഷൻ ലൈനുകൾ,ഹൈവേ കൾ എന്നിങ്ങനെയുള്ള പദ്ധതികൾ ഇന്ത്യയുടെ അതിർത്തി യിൽ നിന്ന് 100 Km പരിധിയിൽ വരുന്നപക്ഷം വന സംരക്ഷണ പരിശോധനയിൽ നിന്ന് ഒഴിവാക്കപ്പെടും.

 

 

പ്രതിരോധ പദ്ധതികൾ,അർദ്ധ സൈനിക ക്യാമ്പുകൾ,പൊതു ഉപയോഗ പദ്ധതികൾ എന്നിവയ്ക്കും ഇത്തരം ഇളവുകൾ ബാധകമാണ്.വന സംരക്ഷണം നഷ്‌ടപ്പെടുക എന്നതിനർത്ഥം അത്തരം ഭൂമികൾ മേലിൽ പ്രീ-ക്ലിയറൻസ് പരിശോധന വിധേയമാകേണ്ടതില്ല എന്നാണ്.

 

ഇക്കോ-ടൂറിസം സോണുകൾ,മൃഗശാലകൾ തുടങ്ങിയ പ്രവർ ത്തനങ്ങൾക്ക് വനങ്ങൾ തുറന്നുകൊടുക്കാനും ബില്ലിൽ വ്യവ സ്ഥയുണ്ട്.

 

സുസ്ഥിര ഇക്കോടൂറിസത്തെക്കുറിച്ച് ഒരു നയമുണ്ടെങ്കിലും  ഫലത്തിൽ,"ഇക്കോടൂറിസം കേന്ദ്രങ്ങളിൽ വന നഷ്ടത്തിന്റെ നിരക്ക് ഇക്കോടൂറിസം ഇതര  മേഖലകളേക്കാൾ കൂടുതലാ ണ് എന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

 

നിയമത്തിന്റെ പരിധിയിൽ നിന്നു ചിലതരം ഭൂമികളെ ഒഴിവാ ക്കും.ദേശീയ സുരക്ഷാ പദ്ധതികൾക്ക് ആവശ്യമായ ഇന്ത്യ യുടെ അതിർത്തിയിൽ നിന്ന് 100  Km ചുറ്റളവിലുള്ള ഭൂമി, ചെറിയ റോഡരികിലെ സൗകര്യങ്ങൾ, വാസ സ്ഥലത്തേക്ക് നയിക്കുന്ന പൊതു റോഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

വനഭൂമി സ്വകാര്യ സ്ഥാപനത്തിന് നൽകുന്നതിന് സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ആവ ശ്യമായിരുന്നു.ഇനി ഇത്തരം വിഷയങ്ങളിൽ അനുമതി വേണ്ടതില്ല.

 

ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കൽ,വേലി സ്ഥാപിക്കൽ, പാലങ്ങൾ എന്നിവ പോലുള്ള വനങ്ങളിൽ നടപ്പിലാക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാകില്ല.നിയമം വ്യ മൃഗശാലകൾ,സഫാരികൾ,ഇക്കോ ടൂറിസം സൗകര്യങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാനും ബിൽ അനുവദിക്കുന്നു.

 

 

കാലാവസ്ഥാ ദുരന്തങ്ങൾ ഏറെ ഉണ്ടാകുന്ന ലോകത്തെ ഒരു ഡസൻ രാജ്യങ്ങളിൽ ഇന്ത്യയുണ്ട്.അതിന്റെ തിരിച്ചടി അറബി ക്കടലിലും ബംഗാൾ ഉൾക്കടൽ മുതൽ ഹിമാലയൻ താഴ് വര യിലും നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു.ലക്ഷം കോടിക ളുടെ വിഭവങ്ങൾ നഷ്ടപ്പെട്ടു.2000 ലധികം മരണങ്ങൾ.ഈ സാഹചര്യത്തിലും കോർപ്പറേറ്റ് താൽപ്പര്യങ്ങളെ മാത്രം പരിഗ ണിച്ചു കൊണ്ട് , ലാഭത്തെ മാത്രം മുൻ നിർത്തി വനങ്ങളെ തകർക്കാൻ അവസര മൊരുക്കുകയാണ് മോദി സർക്കാർ .

 

ഒരു ഹെക്ടറിൽ കൂടുതൽ വലിപ്പമുള്ളതും മരങ്ങളുടെ മേലാപ്പ് 10%-ൽ(Canopy)കൂടുതലുള്ള സ്ഥലത്തെയാണ് വന മേഖല എന്നു സൂചിപ്പിക്കുന്നത്.ഇന്ത്യയുടെ മൊത്തം വന വിസ്തൃതി 2001മുതൽ 2021 വരെ 38,251ച.km വർധിച്ചു എന്നാണ് സർക്കാർ വാദം.ഈ വർദ്ധനവ് പ്രധാനമായും തുറന്ന വനമേഖലയുടെ കാര്യത്തിലാണ്.40%ത്തിൽ കൂടുതൽ തണലുള്ള വനമേഖല ദേശീയമായി 10,140 ച.km കുറഞ്ഞു എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

 

ശക്തമായ അടിക്കാടുള്ളതും നല്ല തണലുള്ളതുമായ പരമ്പരാ ഗത വനങ്ങൾ കുറഞ്ഞു വരുന്നു.അതെ സമയം വെച്ചുപിടി പ്പിക്കുന്ന മരങ്ങളുടെ  കണക്കുകൾ നിരത്തിയാണ് കാടുകൾ വളരുന്നു എന്ന വാദം സർക്കാർ ഉയർത്തുന്നത്.ഇതിന്റെ തണലിലാണ് വനങ്ങളെ സമ്പൂർണ്ണമായി തകർക്കാൻ പുതിയ ന്യായവുമായി കേന്ദ്ര സർക്കാർ എത്തിയത്.ഇതിനെതിരെ പ്രതിഷേധിക്കുവാൻ മുഴുവൻ ജനങ്ങളും രംഗത്തു വരണം .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment