പറഞ്ഞതെന്ത്, സംഭവിച്ചതെന്ത് - സർക്കാർ വാഗ്‌ദാനങ്ങളുടെ വിലയിരുത്തൽ




ഒന്നാം ഭാഗത്തിന്റെ തുടർച്ച:

78. കേരളം നേരിടുന്ന ഒരു പ്രധാന പ്രശ്‌നമായ ജല മലിനീകരണം പരിഹരിക്കു ന്നതിനുള്ള നടപടി സ്വീകരിക്കും.ഇതിന്റെ ഭാഗമായി നിശ്ചിത ഇടേവളകളില്‍ ജല ഗുണ നിലവാര പരിേശാധനയും അതിനനുസരിച്ചുള്ള ജലശ്രാേതസ്സ് പരിപാലനവും ഉറപ്പാക്കാനാവശ്യമായ സംവിധാനം തേദ്ദശ ഭരണ സ്ഥാപനങ്ങള്‍ക്കും കീഴില്‍ ഉണ്ടാക്കും. എല്ലാ തരത്തിലുമുള്ള നീര്‍ത്തടങ്ങളും പൗരാണിക കെട്ടിടങ്ങളും സംരക്ഷിക്കുന്നതിന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കും.


സംഭവിച്ചത് :   അവകാശപ്പെട്ട ജല മലിനീകരണം ഒഴിവാക്കൽ,ജല ശ്രോതസ്സുകൾ സംരക്ഷിക്കൽ,ജല മലീനികരണം അവസാനിപ്പിക്കൽ എന്നീ വിഷയങ്ങൾ  ഗൗരവതരമായ പഴയഅവസ്ഥയിൽ  തുടരുകയാണ്.സംസ്ഥാനത്തെ Biochemical Oxygen Demand (വെള്ളത്തിൽ ലയിച്ചിട്ടുള്ള ഓക്സിജൻ്റെ അളവ് )പമ്പ,അച്ചൻ കോവിൽ ,കല്ലട തുടങ്ങിയ നദികളിൽ കുറഞ്ഞതായി സംസ്ഥാന പ്ലാനിംഗ് ബോർഡു റിപ്പോർട്ടു പറയുന്നു.നദികളുടെ ഉറവകളായ  വിവിധ അരുവികളുടെ(Streams 1, 2, 3 മുതലായ )ശോഷണത്തെ പരിഹരിക്കുവാൻ എത്ര മാത്രം  വിജയിച്ചിട്ടുണ്ട് എന്ന് സർക്കാർ എവിടെയും വിശദീകരിച്ചിട്ടില്ല.പുഴകളുടെ അവസ്ഥയിൽ ആരോഗ്യകര മായ ഒരു മാറ്റവും കാണാനില്ല.


79. ചെറു നീര്‍ത്തടങ്ങെള അടിസ്ഥാനമാക്കിയുള്ള ജല സംരക്ഷണ , ജല വിനിയാേഗ വികസന പരിപാലന കര്‍മ്മ പരിപാടികള്‍ തയ്യാറാകുകയും അവ സംയോജിപ്പിച്ച്‌ കൊണ്ട്‌ നദീ തടതല ജല പരിപാലന പദ്ധതിയും സംസ്ഥാനതല ജലപരിപാലന പദ്ധതിയും നടപ്പിലാക്കും.തേദ്ദശ ഭരണ സ്ഥാപനങ്ങളുെട ഉത്തരവാദിത്തത്തില്‍ ഇത്തരം നീര്‍ത്തട തല പരിപാടികള്‍ നടപ്പിലാക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തും. ഗാര്‍ഹിക-സ്ഥാപന തല വ്യാവസായിക സംരംഭ തലങ്ങളിെലല്ലാം മഴ വെള്ള കൊയ്‌ത്ത്‌, ജല പുനരുപേയാഗം തുടങ്ങിയ നടപടികള്‍ അടങ്ങുന്ന കര്‍മ്മപരിപാടി നടപ്പിലാക്കും.


സംഭവിച്ചത് :മഴ വെള്ള കൊയ്ത്തു പോലെയുള്ള പദ്ധതികൾ ഭൂഗർഭ ജല വിതാനം വർധിപ്പിക്കു വാൻ സഹായിക്കേണ്ടതാണ്.എന്നാൽ നമ്മുടെ പ്രധാന Aquafare കൾ ഇന്നും ക്ഷയിച്ചു വരുന്നു.ഈ വിഷയത്തിൽ സർക്കാർ ലക്ഷ്യം കണ്ടില്ല എന്നു വ്യക്തം.


80.സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നീര്‍ത്തടങ്ങളുടെ(കുളങ്ങള്‍, ടാങ്ക്‌, കനാല്‍,അരുവി, പുഴ)പട്ടിക തയ്യാറാക്കും.ഇതിന്റെ വ്യാപ്‌തി,ആഴം,ജൈവ വൈവിധ്യം എന്നിവ പ്രതിപാദിക്കും.ഇങ്ങനെ സൂക്ഷിക്കുന്ന തണ്ണീര്‍ത്തട പട്ടിക അതാത്‌ പഞ്ചായത്തില്‍ സൂക്ഷിക്കുകയും അവയുടെ പരിപാലന ഉത്തരവാദിത്വം പഞ്ചായത്തുകളില്‍ നിക്ഷിപ്‌തമായിരിക്കും.

സംഭവിച്ചത്:  പ്രസ്തുത വിഷ
യത്തിൽ പഞ്ചായത്തുതലത്തിൽ തണ്ണീർ തടങ്ങളെ പറ്റി രേഖകൾ തയ്യാറാക്കിയിട്ടുണ്ട്‌.വീണ്ടും പുഴ ഒഴുകും പദ്ധതി പ്രതീക്ഷ നൽകി.പരിപാലനത്തിൽ എത്ര മാത്രം വിജയിച്ചുണ്ട് എന്നത് പരിശോധനകൾക്കു വിധേയമാക്കണം.വരൾച്ചാ സമയത്ത് 50% ഗ്രാമങ്ങളിൽ ജല ദൗർലഭ്യം തുടരുന്നു.


81.ഉല്‍പ്പാദന വര്‍ദ്ധന ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒരു സമഗ്ര തീരദേശ മത്സ്യബന്ധന നയം കൊണ്ടുവരും.കായല്‍, അഴിമുഖം, പൊഴി, കണ്ടല്‍ എന്നിവയുടെ സംരക്ഷണവും ഈ ആവാസവ്യവസ്ഥകളിലേക്കുള്ള പുഴയുടെ നീരൊഴുക്ക്‌ നില നിര്‍ത്തിക്കൊണ്ട്‌ മലിനീകരണം ഒഴിവാക്കിക്കൊണ്ടുമുള്ള ഒരു നയം സ്വീകരിക്കും.


സംഭവിച്ചത്: മത്സ്യ ബന്ധന മേഖലയിലെ പ്രതി സന്ധി തുടരുകയാണ്.ചാകരയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായി.ഉൾനാടൻ മത്സ്യ ബന്ധനം നാമാവിശേമായിക്കഴിഞ്ഞു. ശുദ്ധ ജല മത്സ്യങ്ങളിൽ പലതും കുറ്റിയറ്റു.


82. ഒരു വിധത്തിലുള്ള വനം കയ്യേറ്റവും അനുവദിക്കുന്നതല്ല. വനമേഖലകളിലെ കാമ്പ്‌ മേഖലകള്‍ അസ്‌പര്‍ശിത ഉള്‍വനങ്ങളായി നിലനിര്‍ത്തും. നിലവിലുള്ള വനമേഖലങ്ങളെ സംരക്ഷിക്കുന്നതിന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും പ്രാദേശിക സമൂഹത്തേയും പങ്കാളികളാക്കും.


സംഭവിച്ചത്: വനം കൈയ്യേറ്റം തുടരുകയാണ്.എന്നാൽ സർക്കാർ കണക്കിൽ വന വിസ്തൃതി വർദ്ധിക്കുന്നു.മരങ്ങൾ മുറിച്ചുമാറ്റുവാൻ നൽകിയ കൂടുതൽ അധികാരങ്ങൾ അര ക്കോടി മരങ്ങളുടെ അന്ത്യം കുറിക്കുവാൻ അവസരമൊരുക്കി.


83. തടി ആവശ്യം നിറേവറ്റാന്‍ കാടിനു പുറത്ത്‌ കാര്‍ഷിക വനവല്‍ക്കരണം നടപ്പിലാക്കും.വനാവകാശ നിയമം കര്‍ശനമായി നടപ്പിലാക്കുകയും തടിയിതര വനവിഭവങ്ങള്‍ ശേഖരിക്കാനും വില്‍ക്കാനുമുള്ള അവകാശം ആദിവാസികള്‍ക്ക്‌ ഉറപ്പാക്കും.


സംഭവിച്ചത്:  വന അവകാശ നിയമം മാതൃകാപരമായി നടപ്പാക്കിയ സംസ്ഥാന ങ്ങളുടെ പട്ടികയിൽ കേരളത്തിൻ്റെ സ്ഥാനം ആശാവഹമല്ല.അതിനാൽ തന്നെ വന വിഭവങ്ങൾക്കു മുകളിൽ ആദിവാസികൾക്കു ലഭിക്കേണ്ട അംഗീകാരങ്ങൾ നേടി എടുക്കുവാൻ അവസരങ്ങൾ ഉണ്ടാകുന്നില്ല.ആതിരപ്പള്ളി വന മേഖലയിലെന്ന പോലെയുള്ള മാറ്റങ്ങൾ മറ്റ് ആദിവാസി ഊരുകളിൽ(വന അവകാശ നിയമത്തി ലൂടെ ) എത്തിയിട്ടില്ല.


84. വനങ്ങള്‍ക്ക്‌ പുറെമ കണ്ടല്‍ കാടുകള്‍, കാവുകള്‍, നദീ തീര സ്വാഭാവിക സസ്യ ജാലങ്ങള്‍, ജലാശയങ്ങളുെട വാഹക്രപേദശങ്ങള്‍ തുടങ്ങിയവയുെമാെക്ക സംരക്ഷി ക്കുന്നതിനുള്ള നടപടി സ്വീകരിക്കും.പാെതു ഉടമസ്ഥതയില്‍ ലഭ്യമായ മറ്റ്‌ എല്ലാ ഉചിതമായ പ്രദേശങ്ങളിലും വനവത്‌ക്കരണത്തിനും ഹരിതവത്‌ക്കരണത്തിനും തദ്ദേശ ഭരണ സ്ഥാപന തലത്തില്‍ പരിപാടി ആവിഷ്‌കരിക്കും.


സംഭവിച്ചത്:  10000 കാവുകളുടെ സംരക്ഷണത്തിനായി പദ്ധതികൾ നടപ്പിലാക്കി . കണ്ടൽ കാടുകൾ , തീരങ്ങളിലെ മുളം കാടുകൾ എന്നിവ വർദ്ധിപ്പിക്കുവാൻ ഉതകുന്ന ആശാവഹമായ സമീപനങ്ങൾ സജ്ജീവമല്ല.700 ച.കി മീറ്റർ ഉണ്ടായിരുന്ന കണ്ടലുകൾ 10 ച.കി.മീറ്ററായിട്ടും സുരക്ഷണം ബജറ്റ് പ്രസംഗത്തിൽ ഒതുങ്ങി പോയി. കണ്ണൂരിലെ അവശേഷിക്കുന്ന കണ്ടലുകളും വെട്ടി വെളിപ്പിക്കുന്നു.


85. സംസ്ഥാനെത്ത എല്ലാ നിര്‍മ്മാണ വസ്‌തുക്കളുെടയും ആവശ്യവും ലഭ്യതയും കണക്കിെലടുക്കുന്ന ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.നിര്‍മ്മാണ വസ്‌തുക്കള്‍ കഴിയുന്നിടേത്താളം പുനരുപേയാഗിക്കുന്ന രീതിയും പ്രോത്സാഹിപ്പിക്കും.


സംഭവിച്ചത്:   സംസ്ഥാനത്തെ തെറ്റായ വികസന സമീപനത്തിൻ്റെ ദൃഷ്ടാന്തമാണ് നിർമ്മാണ മേഖല.രാജ്യത്തെ ആളോഹരി ഏറ്റവും കൂടുതൽ വലിപ്പമുള്ള വീടുകൾ പണിയുന്ന കേരളത്തിൻ്റെ പ്രകൃതി വിഭവങ്ങളെ ദൂർത്തടിക്കുന്ന രംഗം ,പഴയ പടി തുടരുന്നു. ഒരു പുതിയ മാർഗ്ഗ നിർദ്ദേശവും ഈ രംഗത്ത് സർക്കാർ നടപ്പാക്കിയിട്ടില്ല.


86.തീര നിയന്ത്രണനിയമം മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൂടി കണക്കി ലെടുത്ത്‌ പുതുക്കും.തീരദേശ അതോറിറ്റിയുടെ പ്രവര്‍ത്തനം വികേന്ദ്രീകരിക്കും. അവയുടെ പ്രവര്‍ത്തനം സുതാര്യമാകുമെന്ന്‌ ഉറപ്പുവരുത്തും.


സംഭവിച്ചത്:   തീരദേശ നിയമത്തിൻ്റെ ഉള്ളടക്കത്തിൽ വരുത്തിയ മാറ്റങ്ങൾ മത്സ്യ തൊഴിലാളിയുടെ പേരിൽ ടൂറിസം വ്യവസായികളെ സഹായിക്കുവാൻ ഉതകും വിധമാക്കി മാറ്റി.അതിൽ സർക്കാർ കൈകൊണ്ട സമീപനങ്ങൾ തീരദേശ സംരക്ഷണത്തിന് സഹായകരമല്ല. 


87. പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ട്‌ സംവിധാനത്തെ പ്രോത്സാഹിപ്പിക്കും. സുസ്ഥിര ഗതാഗത സംവിധാനങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കും.


സംഭവിച്ചത്:   പൊതു വാഹന സംവിധാനത്തെ പ്രാേത്സാഹിപ്പിക്കുവാൻ ആദ്യം ചെയ്യേണ്ടിയിരുന്നത് KSRTC യെ കാര്യക്ഷമമാക്കി തീർക്കലായിരുന്നു.അതിൽ പരാജയം സമ്മതിച്ച സർക്കാർ മെട്രോ, വേഗ തീവണ്ടി മുതലായ പദ്ധതികൾക്കായി ശ്രമിക്കുന്നത് പൊതു വാഹന സംവിധാന രംഗത്ത് വിപ്ലവം ശ്രുഷ്ടിക്കില്ല. സ്വകാര്യ വാഹനങ്ങളെ പ്രാേത്സാഹിപ്പിക്കും വിധമാണ് പൊതു വാഹന രംഗത്തെ പരിഷ്ക്കാരങ്ങൾ.


88. ശബ്‌ദ മലിനീകരണത്തിനെതിരെ സമഗ്രമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.


സംഭവിച്ചത്:ശബ്ദ മലിനീകരണത്തെ നിയന്ത്രിക്കുവാൻ  പ്രത്യേകിച്ചൊന്നും നടപ്പിലാക്കിയിട്ടില്ല.


89. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കും നിലവിലുള്ളവ ശാസ്‌ത്രീയമായി പുതുക്കി സമ്പൂര്‍ണ്ണമാക്കും.ഇതിന്റെ അടിസ്ഥാനത്തില്‍ ജൈവവൈവിധ്യം വര്‍ദ്ധിപ്പിക്കുന്നതിന്‌ സമയബന്ധിത പരിപാടി തയ്യാറാക്കും.


സംഭവിച്ചത്: ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കുവാൻ പഞ്ചായത്തുകൾ വിജയിച്ചു.എന്നാൽ അതിൻ്റെ സംരക്ഷണം, കൂടുതൽ പ്രദേശങ്ങളിലേക്ക് വർദ്ധിപ്പിക്കൽ, ഉൽപ്പന്നങ്ങളിൽ നിന്നും വരുമാനം കണ്ടെത്തൽ എങ്ങുമെത്തിയില്ല.


90.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.


സംഭവിച്ചത്: എൻഡോസൾഫാൻ ദുരിത ബാധിതരുടെ വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ വീഴ്ച്ച തുടരുകയാണ്.


91.പ്ലാച്ചിമടയിലെ ജലചൂഷണവുമായി ബന്ധപ്പെട്ട്‌ നിയമസഭ അംഗീകരിച്ച നിയമം നടപ്പിലാക്കുന്നതിന്‌ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.


സംഭവിച്ചത്: പ്ലാച്ചിമട ട്രിൈബ്യൂണൽ വിധിച്ച 261 കോടി രൂപ കൊക്കാകോളയിൽ നിന്ന് വാങ്ങി എടുക്കുന്നതിൽ മുഖം തിരിഞ്ഞു നിൽക്കുന്ന കേന്ദ്ര തീരുമാനത്തെ തിരുത്തുവാൻ  ഇടതുപക്ഷ സർക്കാർ ഗവ.4 വർഷം പിന്നിട്ടിട്ടും പരാജയപ്പെട്ടു. പകരം കമ്പനി സ്ഥലത്ത് മറ്റു ചില പദ്ധതികൾ നടപ്പിലാക്കുവാൻ കൊക്കാ കോളയെ സഹായിക്കുന്ന നടപടികൾ എടുക്കുവാൻ സർക്കാർ ശ്രമിച്ചിരുന്നു.


2016ലെ ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയിൽ പരിസ്ഥിതി സംരക്ഷണ വുമായി ബന്ധപ്പെട്ടു നൽകിയ വാഗ്ദാനങ്ങളിൽ ഒട്ടു മിക്കതും നടപ്പിലാകാത്ത സാഹചര്യം തുടരുകയാണ്.2O18 ലെയും19ലെയും വെള്ളപ്പൊക്കവും ഉരുൾ പൊട്ടലുകളും ഓക്കി ദുരന്തവും വൻ വരൾച്ചയും തങ്ങളുടെ വാഗ്ദാനങ്ങൾ നടപ്പിലാക്കുവാൻ സർക്കാരിനെ നിർബന്ധിക്കുന്ന സാഹചര്യം ഉണ്ടാക്കാത്തത്, ഇടതുപക്ഷ മുന്നണിക്കു മാത്രമല്ല കേരളത്തിനും തിരിച്ചടിയാണ്.


ഇടതുപക്ഷം വരും എല്ലാം ശരിയാകും എന്ന സ്വപ്ന തുല്യമായ പ്രഖ്യാപനങ്ങളിൽ ഒട്ടുമിക്കതും ജല രേഖയായി പരിസ്ഥിതി രംഗത്തു  തുടരുകയാണ്.


ഒന്നാം ഭാഗം വായിക്കാൻ: http://greenreporter.in/main/details/kerala-govt-four-year-study-1591024946

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment