നിപ്പയും പരിസ്ഥിതിയും




നിപ്പ എന്ന വൈറസ്സ് പരത്തുന്ന രോഗം ഒരിക്കല്‍ കൂടി കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായി 17 പേരുടെ മരണത്തിനിടയാക്കിയ രോഗത്തെ പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ നിയന്ത്രിക്കുവാന്‍ നാം വിജയിച്ചു. എന്നാല്‍ കൃത്യം ഒരു വര്‍ഷം കഴിയുമ്പോഴേക്കും  വീണ്ടും രോഗം പ്രത്യക്ഷപെടുന്നു എന്നത് ഗൗരവതരമായ വെല്ലുവിളിയാണ്.


സംസ്ഥാനത്തെ ആരോഗ്യ രംഗം താഴെ തട്ടു മുതല്‍ പ്രാഥമിക ക്ലിനിക്ക്, കിടത്തി ചികിത്സാ കേന്ദ്രം, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, മെഡിക്കല്‍കോളേജ് തുടങ്ങിയ സംവിധാനങ്ങള്‍ എന്ന രീതിയിൽ  പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങളില്‍ നല്ലൊരു വിഭാഗം, സ്വകാര്യ ക്ലിനിക്കളെ തങ്ങളുടെ ഇംഗിതത്തിനിണങ്ങും വിധം ഉപയോഗിച്ച് വരികയാണ്. രോഗ നിര്‍ണ്ണയവും ചികിത്സയും എന്ന രീതിയില്‍ ആരോഗ്യ രംഗത്തെ ചുരുക്കുവാന്‍ സ്വകാര്യ ആശുപത്രി സ്ഥാപനങ്ങള്‍ ശ്രമിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊതു ആരോഗ്യ രംഗത്ത് മാത്രം കാണാം. 60% ആളുകളും സ്വകാര്യ രംഗത്ത്‌ മാത്രം ചികിത്സ തേടുമ്പോൾ പ്രതിരോധ പ്രവർത്തനഞളിൽ നിന്ന് അവർക്ക് മാറി നിൽക്കുവാൻ  കഴിയുന്നു.. 


വവ്വാലുകൾക്ക്  മറ്റു ജീവികളെക്കാൾ കൂടുതൽ virus കളെ ശരീരത്തിൽ സൂക്ഷിക്കു വാൻ ശേഷിയുണ്ട്. അവക്കൊപ്പം 7 തരം വൈറസ്സുകളെ  കാണുവാൻ കഴിയും. വവ്വാലുകളുടെ വാസസ്ഥലം (Roosting) പ്രസവം, സുഷുപ്താവസ്ഥ (Hibernation) , ദേശാടനം മുതലായ പ്രത്യേകതകൾ  കൂടുതൽ വൈറസ്സുകളെ ഒപ്പം കൂട്ടുവാൻ ശേഷിയുള്ളതാക്കുന്നു. 


വവ്വാലിൽ കാണുന്ന വൈറസ്സുകൾ 


Coronavirous  Severe  :    Severe acute respiratory syndrome (SARS) 
                                            എന്ന മാരക രോഗത്തിന് കാരണമാണ്.


Hanta Virueses      Hemorrhagic fever ഉണ്ടാക്കും 


Filoviruses              Hemorrhagic fever നെ പ്രതീക്ഷിക്കാം


Rabies virus            പേവിഷബാധ പരത്തുന്ന വൈറസ്സ്  


Henipaviruses         നിപ്പാ പനി ഉണ്ടാക്കുന്നവ.


മാരകമായ അസുഖങ്ങൾ  പരത്തുവാൻ ശേഷിയുള്ള വവ്വാലുകൾ പരിണാമ ഘട്ടത്തിലെ അത്ഭുത പ്രതിഭാസമാണ്. 5 മുതൽ 6 കോടി വർഷം ചരിത്രമുള്ള വാവലുകൾക്ക് ശരീര ഘടനയിൽ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. കരയിൽ ജീവിക്കുന്ന സസ്തനിയും പറക്കുന്ന സസ്തനിയും തമ്മിൽ പരിണാമ ദിശയിൽ എവിടെ വെച്ച്  പിരിഞ്ഞു എന്ന വിവരം ലഭ്യമല്ല. Micro Bat എന്ന ഞറുവും Macro Bat വിഭാഗത്തിൽ പെടുന്ന വവ്വാലും ഒരേ മുൻഗാമികളിൽ നിന്നല ഉണ്ടായത്. 


Nipah വൈസ്സ്  അസുഖം ആദ്യമായി  report ചെയ്ത  മലേഷ്യയിൽ വൈറസ്സ് ,പന്നി കളിലേക്കും പിന്നീട് മനുഷ്യരിലേക്കും വ്യാപിച്ചു. പാെതുവേ വനത്തിലെ ഉയർന്ന മരങ്ങളിൽ കൂട്ടമായി ജീവിക്കുന്ന വാവലുകൾ മലേഷ്യൻ കാടുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതിലൂടെ ജനവാസ കേന്ദ്രങ്ങളിൽ കൂടുതൽ എത്തിയത് വൈറസ്സ് പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും പകരുവാൻ കാരണമായി.


കേരളത്തിൽ Nipah രണ്ടാം പ്രാവശ്യവും റിപ്പോർട്ട് ചെയ്തത് പഴങ്ങൾ കൂടുതലുള്ള കാലാവസ്ഥയിലാണ്.(വാവൽ ഏറ്റവും സജ്ജീവമാകുന്ന ചൂടു കാലത്തും) കഴിഞ്ഞ വർഷം 17 പേർ മരണപ്പെട്ട  പേരാമ്പ്രയിൽ നിന്നും മലപ്പുറത്തു നിന്നും കണ്ടെത്തിയ sample കളിൽ virus ന്റെ സാന്നിധ്യമുണ്ടായിരുന്നിട്ടും എങ്ങനെ അത് രോഗികളിൽ എത്തി എന്ന് സ്ഥിരീകരിക്കുവാൻ കഴിഞ്ഞില്ല. അപ്പോഴും ലാേകത്തെ നാളിതുവ രെയുള്ള അന്വേഷണത്തിന്റെ ഭാഗമായി Nipah വൈറസ്സിന്റെ ഉറവിടം വവ്വാൽ തന്നെയാകാം  എന്നു വിശ്വസിക്കുന്നു.


കേരളത്തിന്റെ പൊതുമേഖലാ ആരോഗ്യ രംഗം മെച്ചപ്പെട്ട രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമ്പോഴും അതിനോടൊപ്പം ജനങ്ങൾ സഹകരിക്കുമ്പോഴും പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും ഉണ്ടാകുന്ന രോഗങ്ങൾക്കും പക്ഷികളും മൃഗങ്ങളും മത്സ്യങ്ങളും കൂട്ടത്തോടെ മരണപ്പെടുന്നതിനു പിന്നിലും പരിസ്ഥിതി നാശം മുഖ്യ പങ്കുവഹിക്കുന്നു എന്ന് വേണ്ട തരത്തിൽ  കേരളം പരിഗണിച്ചിട്ടില്ല! 


മനുഷ്യർക്കുണ്ടാകുന്ന അസുഖങ്ങളിൽ 58% വും മൃഗങ്ങൾ, പക്ഷികൾ എന്നിവയിലൂടെ പടരുന്നതാണ്(Zoonotic Disease) പുതുതായി വരുന്ന അസുഖങ്ങളിൽ 73% വും അങ്ങനെ തന്നെ.മനുഷ്യരിൽ നിന്നും മൃഗങ്ങളിലെക്കും അത് സംഭവിക്കുന്നു.(ഉദാഹരം E. CoIi ബാക്ടരീയ).


HIV , Ebola  ഗാബൻ കോംഗോ കാടുകളിൽ നിന്നും മനുഷ്യരിലെത്തി. Rabies അണുക്കൾ തെക്കേ അമേരിക്കൻ കാടുകളിൽ നിന്നും വളർത്തു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടർന്നു.. SARS രോഗം പകർന്നു തന്നതും മൃഗങ്ങളാണ്.


Yellow fever, Lyme disease, hantavirus pulmonary syndrome, Nipah virus encephalitis, influenza, rabies, cholera, leptospirosis, malaria,  human African trypanosomiasis തുടങ്ങിയ മൃഗങ്ങൾ പരത്തുന്ന രോഗങ്ങൾ വ്യത്യസ്ഥ കാലാവസ്ഥാ പ്രദേശങ്ങളിലുണ്ടായ മാറ്റങ്ങളിലൂടെ ശക്തമായി.


Japanese encephalitis virus (JEV) വ്യാപകമായത് വർദ്ധിച്ച നെൽ കൃഷിയിലൂടെയും പന്നി ഫാമിലിയിലൂടെയും ആയിരുന്നു.


Hendra virus വാവലുകളിൽ നിന്നും മനുഷ്യരിൽ എത്തിയതിന് (Nipha യെ പോലെ ) വനന ശീകരണവും കൃഷിയുടെ വിസ്തൃതി വർദ്ധിച്ചതും പ്രഥാന പങ്കു വഹിച്ചു.


കേരളത്തിൽ രണ്ടാമതും എത്തിയ Nipha വൈറൽ ഭീഷണിയുടെ പ്രഥമ കാരണം കാടുകളുടെ ശോഷണമാണ് എന്ന തിരിച്ചറിവിനെ പരിഗണിക്കാത്ത പ്രതിരോധ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തില്ല  എന്ന് പരിസ്ഥിതി ദിനത്തിൽ എങ്കിലും സർക്കാർ അംഗീകരിക്കുമോ 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment