തുരങ്ക പാത വയനാടിനെ കൂടുതൽ വീർപ്പുമുട്ടിക്കും !




വയനാട്ടിൽ ഇന്നനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യ-വന്യ ജീവി സംഘർഷത്തി​ൻ്റെ രൂക്ഷത വർധിപ്പിക്കാൻ തുരങ്ക പാത കാരണമാകും എന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ഓർമ്മിപ്പിക്കുന്നു.

 

 

നിലവിലെ സംഘർഷത്തിൻ്റെ മുഖ്യ കാരണം പരിസ്ഥിതി തകർച്ചയും കാടുകളുടെ നാശവും തുണ്ടവൽക്കരണവും ടൂറിസവുമാണ്.

 

പ്രകൃതി ദുരന്തങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട്,പരിസ്ഥിതി സംരക്ഷണത്തിന് പ്രഥമ പ്രാധാന്യം നല്‍കണമെന്ന ആവശ്യം നിലനില്‍ക്കെ,പശ്ചിമഘട്ടം തുരന്നുകൊണ്ടുള്ള പദ്ധതി അപകടകരാണ്.കേരളത്തെ ഞെട്ടിച്ച രണ്ട് ഉരുള്‍പൊട്ടലുക ള്‍ നടന്ന മലകള്‍ക്ക് ഇടയിലാണ് തുരങ്ക പാതയ്ക്ക് നിശ്ചയിച്ച സ്ഥലം.

 

 

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മാണോദ്ഘാടനം 2020 ഒക്ടോബറില്‍ മുഖ്യമന്ത്രി നിര്‍ വഹിച്ചിരുന്നു.കൊങ്കണ്‍ റയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല.സാങ്കേതിക പഠനം മുതല്‍ നിര്‍മാണം വരെ യുള്ള എല്ലാ പ്രവൃത്തികളും കൊങ്കണ്‍ റയില്‍വേ കോര്‍പറേ ഷന്‍ നിര്‍വഹിക്കും.കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴയില്‍ ആരംഭിച്ച് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്ക് സമീപം അവസാനി ക്കും.6 km ആണ് പാതയുടെ ദൈര്‍ഘ്യം.സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കരപ്പാതയാകും ആനക്കാം പൊയില്‍- കാളാടി-മേപ്പാടി പാത.രാജ്യത്തെ  മൂന്നാമത്തെയും.

 

 

750,200 മീറ്റര്‍ നീളത്തില്‍ തുരങ്കത്തിലേക്കുള്ള റോഡുകളും ചേര്‍ത്ത്,7.83 km വരും പുതിയ പാത.ആനക്കാം പൊയിലില്‍ നിന്ന് മറിപ്പുഴ വരെ 6.6Km റോഡും ഇതു കഴിഞ്ഞ് ഇരുവഴി ഞ്ഞിപ്പുഴയ്ക്ക് കുറുകെ 70 മീറ്റര്‍ നീളത്തില്‍ രണ്ടു വരി പാത യുടെ സൗകര്യത്തോടെ പാലം നിര്‍മിക്കും.പാലം കഴിഞ്ഞ് 2 Km ദൂരത്തില്‍ സ്വര്‍ഗംകുന്ന് വരെ റോഡ്.സ്വര്‍ഗം കുന്ന് മുതല്‍ മല തുരന്ന് കള്ളാടി വരെ രണ്ടുവരി പാതയുടെ വീതി യിലാണ് തുരങ്കം നിര്‍മിക്കുന്നത്.കള്ളാടിയില്‍നിന്ന് മേപ്പാടി യിലേക്ക് 9 Km നീളത്തില്‍ റോഡും ഉണ്ടാകും.2134 കോടി രൂപയാണ് തുരങ്കപ്പാത നിര്‍മാണത്തിന് ചെലവ് പ്രതീക്ഷി ക്കുന്നത്.

 

 

വയനാട്ടിലേക്കുള്ള ദൂരം 30 Km കുറയുമെന്നാണ് അധികൃത രുടെ അവകാശ വാദം.നിലവില്‍ 85 Km ആണ് കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്കുള്ള ദൂരം.

 

 

താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന നിരന്തര ഗതാഗത സ്തംബനത്തിന് ബദൽ പാതകൾ പരിഹാരമല്ല.വയനാട്ടിൽ നിന്നും മലപ്പുറം ജില്ലയിലേക്ക് ഒന്നും കോഴിക്കോട് ജില്ലയിലേ ക്ക് രണ്ടും കണ്ണൂരിലെക്ക് രണ്ടും റോഡുകൾ നിലവിലുണ്ട്. നിലവിയുള്ള റോഡുകൾ വീതി കൂട്ടുകയും ആധുനിക വൽ ക്കരിക്കുകയും ബലപ്പെടുത്തുകയും ചെയ്താൽ വയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.ചുരം വികസിപ്പി ക്കാന്‍ വനംവകുപ്പ് അനുമതിയും നല്‍കിയിട്ടുണ്ട്.

 

 

ഭൂമാഫിയകളുടെയും റിസോർട്ട് ലോബിയുടെയും സമ്മർദ്ദ ത്തിന്ന് വഴങ്ങി പുതിയ ചുരം ബദൽ റോഡുകളും തുരങ്ക പാതയും നിർമ്മിക്കാനുള്ള ശ്രമത്തിനെതിരെ ബഹു ജനങ്ങൾ ശബ്ദമുയർത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

 

 

പടിഞ്ഞാറത്തറ - പുഴിത്തോട് റോഡ് കടന്നു പോകുന്നത് കാടിന്നുള്ളിലെ1000 ത്തോളം ഏക്കർ സ്വകാര്യ ഭൂമിയുടെ അരികിലൂടെയാണ്.പശ്ചിമഘട്ട മലഞ്ചെരുവിലെ അവശേഷി ക്കുന്ന നിത്യഹരിതവനത്തെ 15 Km നെടുകെ റോഡ് പിളർ ക്കും.ആനത്താരകൾ തടസ്സപ്പെടും.

 

 

വയനാടി​ൻ്റെ പരിസ്ഥിതിയും കാർഷിക വ്യവസ്ഥയും കൂടു തൽ കുഴപ്പത്തിലാക്കുന്ന പദ്ധതികൾക്ക് വനഭൂമി വിട്ടു കൊടു ക്കുന്നതിനെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ  സമീപിക്കുവാൻ വയനാട് പ്രകൃതി സംരക്ഷണ സമിതി യോഗം തീരുമാനിച്ചു.

 

 

അതീവ പരിസ്ഥിതി ദുര്‍ബലമായ ചെമ്പ്ര മലയുടെയും വെള്ള രിമലയുടെയും അടിയിലൂടെയാണ് നിര്‍ദ്ദിഷ്ട തുരങ്കപ്പാത കടന്നുപോവുന്നത്.ഒട്ടകത്തിന്റെ മുഴകള്‍ പോലെയുള്ള വാവുള്‍ മലകളും(Camel Hump Complex),ചാലിയാറിന്റെ പ്രഭവ കേന്ദ്രമായ മലനിരകളും ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നത് ഈ ഭാഗത്താണ്.

 

 

 2019ല്‍ ഉണ്ടായ പുത്തുമല ഉരുള്‍പൊട്ടല്‍ കേരളം കണ്ടതില്‍ വച്ച് വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു. തുരങ്കപാത അവ സാനിക്കുന്ന മേപ്പാടിയിലാണ് പുത്തുമല.

 

 

ഹിമാലയത്തില്‍ മാത്രം കാണുന്ന ചിലപ്പന്‍ കിളികളുടെ ആവാസ കേന്ദ്രമാണ് ചെമ്പ്രമല''.ചിലപ്പന്‍ കിളികളുടെ പൂര്‍വി കര്‍ 3000 Km സഞ്ചരിച്ച് ഡെക്കാന്‍ പീഠഭൂമി കടന്ന് ഇവിടെ യെത്തിയെന്നാണ് പക്ഷി നിരീക്ഷകർ പറയുന്നത്.

 

 

വയനാടിൻ്റെ യാത്രാ പ്രശ്ന പരിഹാരത്തിനായി നിലവിലെ 5 റോഡുകളുടെ വീതി നിയന്ത്രിതമായി വർധിപ്പിക്കുക,റോഡു കളെ രണ്ട് നിലകളായി മാറ്റാൻ ചിലയിടങ്ങളിൽ ശ്രമിക്കുക. പൊതു വാഹന സംവിധാനം മെച്ചപ്പെടുത്തി,വിനോദ സഞ്ചാരി കളെ പൊതു വാഹനങ്ങളിലെയ്ക്ക് ആകർഷിക്കുക.സ്വകാര്യ വാഹനങ്ങളെ നിരുത്സാഹപ്പെടുത്തുക.ചരക്കു വാഹനങ്ങൾ ക്കായി നിശ്ചിത സമയം അനുവദിക്കുക തുടങ്ങിയ ബദൽ നിർദ്ദേശങ്ങൾ ചെലവു കുറഞ്ഞതും പരിസ്ഥിതിയ്ക്ക് വലിയ ആഘാതം വരുത്തുന്നതുമല്ല.

 

മറ്റിടങ്ങളിൽ എന്ന പോലെ വൻകിട നിർമാണങ്ങളിലാണ് വയനാട്ടിലും സർക്കാരിൻ്റെ കണ്ണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment